ഇസ്ലാമാബാദ്: ലോക പ്രശസ്ത കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് ടീനേജ് തലമുറയെ കീഴടക്കുകയാണ്. പുതിയ തലമുറയുടെ പഠനത്തെ ബാധിക്കും വിധം ബിടിഎസ് മാറിയിരിക്കുന്നു. ഇപ്പോള്‍ ഈ ബാന്റിനെ ഒരു നോക്കുകാണാന്‍ വീട് വിട്ട് കൊറിയയിലേക്ക് രണ്ട് പെണ്‍കുട്ടികള്‍ യാത്രയായ സംഭവം വാര്‍ത്തയായിരിക്കുകയാണ്.
പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് കറാച്ചി കൊരങ്ങി പ്രദേശത്ത് നിന്നും 13ഉം 14ഉം വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികളെ കാണാതായി.
കൊറിയയിലേക്ക് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ രണ്ടു പെണ്‍കുട്ടികളെ പിന്നീട് കറാച്ചിയില്‍ ട്രെയിനില്‍ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടികൾ ബിടിഎസിനെ കാണാൻ നാടുവിട്ടതെന്ന് പറഞ്ഞത്.കൊറിയൻ ബോയ് ബാൻഡിന്റെ കടുത്ത ആരാധകരാണ് പെൺകുട്ടികൾ.
ദക്ഷിണ കൊറിയയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു. ദക്ഷിണ കൊറിയയിലേക്ക് പോകാൻ പദ്ധതിയിടുന്നത് വെളിപ്പെടുത്തുന്ന ഡയറി പെൺകുട്ടികളുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഇവരെ സഹായിക്കാന്‍ ഒരു തയ്യാറായി ഒരു സുഹൃത്തും ഉണ്ടായിരുന്നു. സുഹൃത്തിനെയും പൊലീസ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: