അയോധ്യ: അതിവേഗതയില്‍ നിര്‍മ്മാണം നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് റിപ്പബ്ലിക് ടിവി. 2024 ജനവരി ഒന്നിന് രാമക്ഷേത്രം പൊതുജനത്തിന് തുറന്നുകൊടുക്കുമെന്ന് ത്രിപുരയില്‍ പൊതുസമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പബ്ലിക് ടിവി രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പാതി പണി പൂര്‍ത്തിയായതായി നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഒക്ടോബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബര്‍ 23ന് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നേരില്‍കണ്ടിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാമക്ഷേത്രത്തിന്റെ നിര്‍മ്മാണപുരോഗതി ഓരോ മാസവും വിലയിരുത്തുന്നുണ്ട്.
ക്ഷേത്രത്തിന്റെ 2.77 ഏക്കറിലും ഗ്രാനൈറ്റാണ് വിരിയ്ക്കുന്നത്. ക്ഷേത്രച്ചുമരിനകത്ത് അഞ്ച് ക്ഷേത്രങ്ങള്‍ ഉണ്ടാകും. അതിന് പുറമെ പഞ്ചദേവ് ക്ഷേത്രവും ഉണ്ടാകും. ഇതിന് പുറമെ സൂര്യദേവ്ക്ഷേത്രവും വിഷ്ണുദേവതാ ക്ഷേത്രവും പണികഴിപ്പിക്കും.
നൃത്തപവലിയനോടു കൂടിയ പ്രവേശനകവാടത്തില്‍ സിംഹരൂപികളോടുകൂടിയ ഗേറ്റ് സന്ദര്ശനകരെ വരവേല്‍ക്കും. ഓരോ കല്ലിലും രാമന്റെ കഥ 3ഡിയില്‍ കൊത്തിവെയ്ക്കുമെന്നും രാമജന്മഭൂമി ട്രസ്റ്റില്‍ അംഗമായ അനില്‍ മിശ്ര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: