തിരുവനന്തപുരം: കേരള നിയമസഭയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ ബുക്കര്‍ പ്രൈസ് ജേതാവും ശ്രീലങ്കന്‍ എഴുത്തുകാരനുമായ ഷെഹാന് കരുണതിലകെ പങ്കെടുക്കും. വൈകിട്ട് നാലിന് നടക്കുന്ന മീറ്റ് ദി ഓതര്‍ പരിപാടിയില്‍ സുനിത ബാലകൃഷ്ണന് അദ്ദേഹവുമായി സംവദിക്കും. ആകെ എട്ട് പുസ്തകങ്ങളുടെ പ്രകാശനമാണ് മൂന്നാം ദിനം നടക്കുക. രാവിലെ 10 ന് കെ.മുരളീധരന് എഴുതിയ ചിത്രദര്‍ശനഘട്ടം, മുടക്കാരിന് എഴുതിയ ‘കൂടൊഴിയുമ്പോള്‍ തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.
സുകുമാരന്‍ ചാലിഗദയുടെ ബേത്തിമാരന്‍, ഗോമതി അക്കയുടെ കൊളുന്ത് തുടങ്ങിയവയില്‍ പുസ്തക ചര്‍ച്ച നടക്കും. 11 ന് മലയാള നാടക പ്രസ്ഥാനം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. കെ.പി.എ.സി സുലോചന; കലയും ജീവിതവും എന്ന രാജീവ് പുലിയൂര് എഴുതിയ പുസ്തകം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പ്രകാശനം ചെയ്യും.
11.30 ന് ഡോ. രതീഷ് കാളിയാടന്‍ എഴുതിയ പഠനത്തിന്റെ ചരണങ്ങളും അഷ്റഫ് താമരശ്ശേരിയുടെ ആത്മകഥ ദി ലാസ്റ്റ് ഫ്രണ്ടും മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്യും. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥയായ ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന എന്ന പുസ്തകം രാജീവ് ഒ എന്‍ വി പ്രകാശനം ചെയ്യും.
ഡോ. കല്യാണി വല്ലത്ത് രചിച്ച എ കണ്ടംപററി എന്‍സൈക്ലോപീഡിയ ഓഫ് ലിറ്ററേച്ചര്‍ ഓഫ് ദ അമേരിക്കാസ് ഡോ.മീന ടി പിള്ള പ്രകാശനം ചെയ്യും. ഡാനിയല്‍ സൈമണ്‍ വൈദ്യര് എഴുതിയ പുലപ്പാണി വൈദ്യയം 500 എന്ന പുസ്തകം ഷിജു ഏലിയാസ് പ്രകാശനം ചെയ്യും. ഷിജു ഏലിയാസ് എഴുതിയ ‘ചെഗുവേര ജീവിതം’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ച നടക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറിതല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിന്റെ ഫൈനല്‍ മത്സരം ഒരു മണിക്ക് നടക്കും. രണ്ട് മണിയ്ക്ക് ‘മലയാള പുസ്തക പ്രസാധക രംഗം ചരിത്രം, വര്‍ത്തമാനം, ഭാവി എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും.
2.45 ന് ശ്രീകുമാരന്‍ തമ്പി രചിച്ച ‘കറുപ്പും വെളുപ്പും മായാവര്‍ണങ്ങളും എന്ന പുസ്തകം ചീഫ് സെക്രട്ടറി ഡോ. വി. പി .ജോയ് പ്രകാശനം ചെയ്യും. മൂന്ന് മണിയ്ക്ക് അന്ധവിശ്വാസത്തിനെതിരെ അടിസ്ഥാന ശാസ്ത്രം വീട് / സ്കൂള്‍ / സമൂഹം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. മുരുകന് കാട്ടാക്കടയുടെ കവിതകള്‍ എന്ന പുസ്തകത്തിന്റെ ചര്‍ച്ചയും നടക്കും.
4.15 ന് നടക്കുന്ന കവിയരങ്ങില്‍ കുരീപ്പുഴ ശ്രീകുമാര്‍, വിനോദ് വൈശാഖി, കണിമോള്‍, ആര്യ ഗോപി, സുമേഷ് കൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. 5 മണിയ്ക്ക് നടക്കുന്ന വിഷന്‍ ടോക്കില്‍ ടിഫാനി ബ്രാര്‍ പങ്കെടുക്കും. ജി ആര് ഇന്ദുഗോപന് എഴുതിയ ‘കരിമ്പുലി റോ റോ പിങ്ക് പോലീസ്’ എന്ന പുസ്തകത്തെക്കുറിച്ചും ചര്‍ച്ച നടക്കും. 6.15 ന് ‘കൈയൊപ്പിട്ട വഴികള്‍’ എന്ന വിഷയത്തില്‍ ദിവ്യ എസ്. അയ്യര്‍ സംസാരിക്കും. വൈകിട്ട് 6.15 മുതല്‍ തിരുവനന്തപുരം നിയോഗം നാടകവേദിയുടെ റീഡേഴ്സ് ഡ്രാമ നടചരിതം, 7 മണിയ്ക്ക് ‘മുരളീകൃഷ്ണാസ് ബാന്‍ഡ് ബോക്സ് ലൈവ് പരിപാടിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: