തിരുവനന്തപുരം:കരുണ ചാരിറ്റീസ് ഇന്റര്‍നാഷനല്‍ എന്ന സന്നദ്ധ സംഘടനയുടെ അധ്യക്ഷയും ചിത്രകാരിയും നര്‍ത്തകിയുമായ ലേഖ ശ്രീനിവാസന്റെ മരണത്തില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു. അമേരിക്കയിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയും പൊതുപ്രവര്‍ത്തനരംഗത്ത് സജീവവുമായിരുന്ന ലേഖയുടെ മരണം തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ജി കെ പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഭര്‍ത്താവ് മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസനോടൊപ്പംലേഖ കെ എച്ച് എന്‍ എയുടെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തകാര്യവും അദ്ദേഹം അനുസ്മരിച്ചു.
കെ എച്ച് എന്‍ എയ്ക്ക് വേണ്ടി എക്സിക്യൂട്ടീവ് സെക്രട്ടറി സഞ്ജീവ് എസ് പിള്ള മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: