ന്യൂദല്‍ഹി: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിന്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുരയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അജോയ് കുമാറുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് സഖ്യത്തിന് തീരുമാനിച്ചത്. കോണ്‍ഗ്രസും സിപിഎമ്മും മറ്റ് ഇടതുപാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകള്‍ കണ്ടെത്താനും സീറ്റ് വിഭജനം അന്തിമമാക്കാനും ഇരുപാര്‍ട്ടികളിലെയും നേതാക്കളുടെ കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഗര്‍ത്തലയില്‍ ചേരുന്ന സിപിഎമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം സഖ്യത്തിന് അന്തിമ അനുമതി നല്‍കും. ടിപ്ര മോത പാര്‍ട്ടിയുടെ ചെയര്‍പേഴ്സണ്‍ പ്രദ്യോത് മാണിക്യ ദേബ്ബര്‍മന്‍ തന്റെ പാര്‍ട്ടിക്ക് സ്വാധീനമുള്ള ആദിവാസി മേഖലകളില്‍ തെരഞ്ഞെടുപ്പ് ധാരണയ്ക്കായി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് യെച്ചൂരിയും അജോയ് കുമാറും കൂടിക്കാഴ്ച നടത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുമായി പ്രദ്യോത് നേരിട്ട് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: