തിരുവനന്തപുരം: ഉജ്ജയിന്‍ ആസ്ഥാനമായുള്ള മഹര്‍ഷി സാന്ദിപനി രാഷ്ട്രീയ വേദ വിദ്യാ പ്രതിഷ്ഠാനും പീപ്പിള്‍ ഫോര്‍ ധര്‍മ്മ ട്രസ്റ്റും സംയുക്തമായി നടത്തുന്ന അനന്തപുരി വേദ സമ്മേളനത്തില്‍ കെ എച് എന്‍ എ യും ഭാഗമായി. കോട്ടയ്ക്കകം ലളിതമഹല്‍ ഹാളില്‍ നടന്ന ആശയ വിനിമയ സദസ്സില്‍ കെ എച് എന്‍ എ എക്സിക്യൂട്ടീവ് സെക്രട്ടറി സഞ്ജീവ് എസ് പിള്ള പങ്കെടുത്തു.
ഭാരതത്തിന്റെ സംസ്കാരത്തെയും, ജീവിതത്തെയും, കലയെയും ദര്‍ശനങ്ങളെയും ഒക്കെ രൂപപ്പെടുത്തിയത് വേദത്തിന്റെ തത്വങ്ങളാണ് എന്ന് സഞ്ജീവ് അഭിപ്രായപ്പെട്ടു. വേദ സമ്മേളനത്തിന്റെ ഭാവി പരിപാടികള്‍ക്ക് കെ എച് എന്‍ എ യുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ‘സമകാലിക ലോകത്തില്‍ വേദ വിജ്ഞാനങ്ങളുടെ പ്രസക്തി’ എന്ന വിഷയത്തില്‍ നടന്ന പൊതു ചര്‍ച്ചയില്‍ പൈതൃകര്തനം ഉണ്ണികൃഷ്ണന് നമ്പൂതിരി , വേദ രവിശങ്കര്‍,, ഡോ. സി അനന്തരാമകൃഷ്ണന്‍ , വിജയശ്രീ എം കെ ,രാമശേഷന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: