ന്യൂദല്‍ഹി: രാമക്ഷേത്രം 2024 ജനവരി ഒന്നിന് തുറക്കുമെന്ന് അമിത് ഷാ ത്രിപുരയില്‍ ഒരു പ്രസംഗത്തിനിടെ പ്രഖ്യാപിച്ചത് കേട്ടി ഞെട്ടിയത് കോണ്‍ഗ്രസ്. പണ്ട് രാഹുല്‍ ഗാന്ധി രാമക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ച് നടത്തിയ ഒരു പരിഹാസകമന്റിന് മറുപടി പറയുക കൂടിയായിരുന്നു അമിത് ഷാ.
“രാഹുല്‍ ഗാന്ധി എല്ലാ ദിവസവും പറയാറുണ്ട്. രാമക്ഷേത്രം അവര്‍ പണിതാലും അത് തുറക്കുന്ന തീയതി ഏതാണെന്ന് അറിയിക്കില്ല എന്ന്. പക്ഷെ ഞാന്‍ പറായുന്നു. ഈ സബ്റൂമില്‍ (ത്രിപുരയിലെ പ്രസംഗവേദി നില്ക്കുന്ന ഇടം) നിന്നും ഇത് കേള്‍ക്കുക. 2024 ജനവരി ഒന്നിന് രാമക്ഷേത്രം തുറക്കുക തന്നെ ചെയ്യും.” – അമിത് ഷാ പറഞ്ഞു.
2019ല്‍ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അന്ന് അദ്ദേഹം പ്രസംഗത്തില്‍ കൂടെക്കൂടെ രാമക്ഷേത്രവിഷയം തമാശയായി എടുത്തിടാറുണ്ടായിരുന്നു. അന്ന് രാമക്ഷേത്രം നിര്‍മ്മാണം തുടങ്ങുമെങ്കിലും അത് പണി പൂര്‍ത്തിയാക്കി തുറക്കുന്ന ദിവസം എന്നാണ് എന്ന് ഒരിയ്ക്കലും ബിജെപി പറയില്ലെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിക്കുമായിരുന്നു. ഇതിനാണ് അമിത് ഷാ ത്രിപുര പ്രസംഗത്തില്‍ മറുപടി നല്‍കിയത്.
അമിത് ഷായുടെ ഈ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അമിത് ഷാ പൂജാരിയാണോ എന്നായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചത്.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് തീര്‍ച്ചയായും രാഹുലിനെ ക്ഷണിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. രാമജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് രാഹുല്‍ഗാന്ധിയെ ഒരു ദിവസം ക്ഷണിക്കുമെന്നും ഫഡ് നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: