കൊല്ലം : കൊല്ലം നിലമേലില്‍ സിഐടിയു പ്രവര്‍ത്തകരുടെ അതിക്രമം. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. യൂണിയന് കോര്‍പ്പ് സൂപ്പര്‍ മാര്‍ട്ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മര്‍ദ്ദനമേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് പതിമൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തു. കടയുടെ പിന്‍ഭാഗത്ത് ഒഴിഞ്ഞ പ്രദേശത്തുവെച്ച് രണ്ട് സിഐടിയു പ്രവര്‍ത്തകര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് കടയുടമയുടെ ആരോപണം.
കടയുടെ പിന്‍ഭാഗത്ത് വെച്ച് മദ്യപിക്കുന്നത് മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു. ആദ്യം ഒഴിഞ്ഞുപോകാന്‍ തയ്യാറാവാതിരുന്ന സിഐടിയു പ്രവര്‍ത്തകരെ ജീവനക്കാര്‍ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇതോടെ ഇവര്‍ മറ്റ് സിഐടിയു പ്രവര്‍ത്തകരെ അറിയിക്കുകയും സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു. ക്രൂരമായ മര്‍ദ്ദനമാണ് തനിക്കേറ്റതെന്ന് കടയുടമ ഷാന്‍ പറഞ്ഞു.
മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഷാനിനെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും വ്യകക്തമാണ്. വ്യക്തിവിരോധമാണ് സംഘം ചേര്‍ന്നുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പോലീസ് പറയുന്നത്. കേസിലെ പതിമൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: