സുല്ത്താ ബത്തേരി: തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ രണ്ടുപേരെ കൊന്ന ഒറ്റയാന് വയനാട്ടില്‍ ബത്തിരിയിലിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
കടത്തിണ്ണയിൽ കിടന്ന മധ്യവയസ്കനെ എടുത്തെറിഞ്ഞു
വയനാട് ബത്തേരി നഗരമധ്യത്തിൽ ഇറങ്ങിയ കാട്ടാന കടത്തിണ്ണയിൽ കിടന്ന മധ്യവയസ്കനെ എടുത്തെറിഞ്ഞു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്. മെയിന്റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശിയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സപ്പെടുത്തിയതുകൊണ്ടു നടന്നില്ല. നിസാര പരിക്കുകളേറ്റ് ബത്തേരി പള്ളിക്കണ്ടി സ്വദേശി തമ്പി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ.
ഒരു യാത്രക്കാരന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഒരു യാത്രക്കാരന് കഷ്ടിയാണ് പിഎം 2 എന്ന കൊമ്പന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ബത്തേരി നഗരത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് കാട്ടാന ഇറങ്ങിയത്.
രാത്രിയില്‍ കട്ടയാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. നേരത്തെ തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ രണ്ടുപേരെ കൊന്ന ആന 50ല്പ്പടം വീടുകള്‍ തകര്‍ത്തിരുന്നു. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നും വനംവകുപ്പ് പിടികൂടികാട്ടിലേക്ക് വിട്ടതാണ് പിഎം2 എന്ന ആന.
ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: