ഉജ്ജ്വലയുടെ പാചക വാതക കണക്ഷനും, ആവാസ് യോജനയുടെ ഭവനവും, ജലജീവൻ മിഷനിലൂടെ കുടിവെള്ളവും, സ്വച്ഛ് ഭാരത്തിലൂടെ ശൗചാലയവും സാമൂഹ്യ സുരക്ഷാ മൻ ധൻ യോജനയുടെ പെൻഷനും അവളെ തേടിയെത്തിയപ്പോൾ, കുഞ്ഞുങ്ങൾ, കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ അമ്മമാർ എന്നിവരുടെ പോഷകാഹാര ആവശ്യകതകൾ നിറവേറ്റുന്നതിനായി ആവിഷ്ക്കരിച്ച മിഷൻ പോഷൻ, പ്രധാനമന്ത്രി മാതൃ വന്ദന യോജന, സുരക്ഷിത് മാതൃത്വ അഭിയാൻ എന്നിവയിലൂടെ അവൾ ലിംഗാനുപാതത്തിലും കുറഞ്ഞ മാതൃശിശുമരണനിരക്കിലും ചരിത്രത്തിൻറ്റെ ഭാഗമായി മാറി. മുദ്ര ലോണും സ്റ്റാർട്ടപ്പ് ഇന്ത്യയും അവളിൽ സംരംഭകത്വ സംസ്കാരം വളർത്തി.സായുധ സേനയിൽ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ അനുവദിച്ചുകൊണ്ട് 2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു; തുടർന്ന്, മാറുന്ന ഇന്ത്യൻ സാമൂഹിക ജീവിതത്തിലേയ്ക്ക് ഭാരത സ്ത്രീകൾ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തപ്പെട്ടു.
· ചരിത്രത്തിലാദ്യമായി സ്ത്രീപുരുഷാനുപാതം 1,000 പുരുഷന്മാർക്ക് 1,020 സ്ത്രീകൾ
· പ്രധാനമന്ത്രി മാതൃ വന്ദന യോജന വഴി 2.78 കോടി സ്ത്രീകൾക്ക് സഹായം ലഭിച്ചു
· ശമ്പളത്തോടുകൂടിയ പ്രസവാവധി 12 ആഴ്ചയിൽ 26 ആഴ്ച ആയി വർധിപ്പിച്ചു
· ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ഒരു രൂപ നിരക്കിൽ 21 കോടി സാനിറ്ററി പാഡുകൾ ലഭ്യമാക്കി
· പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന് കീഴിൽ 3.11 കോടി സൗജന്യ ഗർഭകാല പരിശോധന നടത്തി.
· മിഷൻ പോഷൻറ്റെ ഭാഗമായി ശരിയായ പോഷകാഹാരം ഉറപ്പാക്കാൻ 1.81 ലക്ഷം കോടി.
· ഉജ്ജ്വലയിലൂടെ 9 കോടി പുക രഹിത അടുക്കളകൾ
· സ്കൂളുകളിൽ പെൺകുട്ടികൾക്കായി 4.17 ലക്ഷം പ്രത്യേക ശൗചാലയങ്ങൾ നിർമിച്ചു
· സായുധ സേനയിൽ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ
· പുതിയ വനിതാ ജീവനക്കാർക്കുള്ള ഇപിഎഫ്ഒ വിഹിതം 12 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറച്ചു.
· 2 കോടി പ്രധാനമന്ത്രി ആവാസ്-ഗ്രാമീൺ ഗുണഭോക്താക്ക ളിൽ 68% വും സ്ത്രീകളാണ്
· 2.73 കോടി സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകൾ
· മുദ്ര വായ്പകളിൽ 23 കോടി വനിതാ (68%) ഗുണഭോക്താക്കൾ
· ജനനസമയത്തെ ലിംഗാനുപാതം ദേശീയ തലത്തിൽ 19 പോയിൻറ്റ് മെച്ചപ്പെട്ടു, 2014-15ൽ 918 ആയിരുന്നത് 2020-21ൽ 937 ആയി.
· ഇന്ത്യയിലെ മാതൃമരണ നിരക്ക് അനുപാതം (എംഎംആർ) 10 പോയിൻറ്റ് കുറഞ്ഞ് 103 ആയി.
· സ്ത്രീ ശാക്തീകരണത്തിനായുള്ള സാമൂഹിക പരിവർത്തനം ലക്ഷ്യമിട്ട് സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള നിർദ്ദേശം വിദ്യാഭ്യാസത്തിനും തൊഴിൽ നേടാനും സഹായകമാവും
· മുത്തലാഖിനെതിരായ നിയമം മുസ്ലീം സ്ത്രീകളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നു.
· ആർട്ടിക്കിൾ 35 എ റദ്ദാക്കിയത് ചരിത്രപരമായി അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജമ്മു കാശ്മീരിലെ സ്ത്രീകൾക്ക് സാന്ത്വനമേകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: