ഹ്യൂസ്റ്റണ്‍ :കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ എച്ച് എന്‍ എ)പ്രൊഫഷണല്‍ ഡെവലപ്പ് മെന്റ് ഗ്രൂപ് ആയ എച്ച് കോര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന തൊഴില്‍ വൈദഗ്ധ്യ വികസന ശില്പശാല ജനുവരി ഏഴിന്. വിജയകരമായി പ്രൊഫഷണല്‍ ബ്രാന്‍ഡ് ഐഡന്റിറ്റി ബില്‍ഡ് ചെയ്യുകയും അത് എങ്ങനെ ഫലപ്രദമായി വ്യക്തികളുടെ തൊഴില്‍ വിദ്യാഭ്യാസ മേഖലകളിലെ ലക്ഷ്യപ്രാപ്തിയില്‍ എത്താന്‍ ഉപയോഗിക്കാം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഓണ്‍ലൈന്‍ ശില്പശാല. അതിലേക്കുള്ള സൗജന്യ രജിസ്ട്രേഷനും ആരംഭിച്ചു.
ഫോര്‍ച്യൂണ്‍ വണ്‍ ഉം വാള്‍മാര്‍ട്ട് ലെ മാനവ വിഭവ ശേഷി വിദഗ്ധ എലിസബത്ത് ബര്‍ഗോസ്, ഫോര്‍ച്യൂണ്‍ ബ്രാന്‍ഡ് ആയ ഇന്‍ഡീഡ്.കോം ലെ ഡേവിഡ് മാര്‍ എന്നിവര്‍ ശില്പശാല നയിക്കും. അനൂപ് രവീന്ദ്രനാഥ് മോഡറേറ്റര്‍ ആയിരിക്കും. എങ്ങനെ ബിയോഡേറ്റ ഉണ്ടാക്കാം, പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് സ്കില്‍സ് ഡെവലപ്പ് ചെയ്യാം, വിജയകരമായി ഇന്റര്‍വ്യൂവിനെ നേരിടാം എന്നീവിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകളും ശില്പശാലയുടെ ഭാഗമായിരിക്കും.
ചോദ്യങ്ങള്‍ക്ക് പാനലിസ്റ്റുകള്‍ നേരിട്ട് ഉത്തരം നല്‍കും.ചോദ്യങ്ങള്‍ മുന്‍കൂര്‍ ആയി ഇമെയില്‍ /വാട്ട്സ് ആപ്പ് മുഖേനയോ, ശില്പശാലയ്ക്ക് ശേഷം ചോദ്യോത്തര വേളയിലോ ചോദിക്കാം.
എച്ച് കോര്‍ ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലെക്കു എത്തിക്കാന്‍ എല്ലാ മേഖലകളിലുംവേണ്ട സഹായ സഹകരണം ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നു കെ എച്ച് എന്‍ എ പ്രസിഡണ്ട് ജി കെപിള്ള , ജനറല്‍ സെക്രട്ടറി സുരേഷ് നായര്‍ , കണ്വന്ഷന് ചെയര്മാന് രഞ്ജിത് പിള്ള എന്നിവര്‍ അറിയിച്ചു .
വിവിധ മേഖലകളില്‍ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തികളുടെ അനുഭവ പാഠങ്ങളും ആശയങ്ങളും കെ എച്ച് എന്‍ എ കുടുംബാംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രചോദനവും
പ്രയോജനകരവുമാകുന്ന തരത്തില്‍ സംവേദന വേദികള്‍ ഒരുക്കുക , വ്യത്യസ്ത രംഗങ്ങളിലെ പ്രൊഫഷണനുകളായ ഹിന്ദുക്കളെ ഏകോപിപ്പിച്ച് കെഎച്ച്എന്‍എയുടെ യുവ തലതലമുറക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഭാവി പദ്ധതികള്‍ കെട്ടിപ്പടുക്കുവാന്‍ അവശ്യമായ സഹായങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കുക .വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനും പ്രൊഫഷണല്‍
പരിശീലനങ്ങള്‍ക്കുമുള്ള സ്കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്ക്കരിക്കുക തുടങ്ങിയവയാണ് എച്ച് കോര്‍. കമ്മിറ്റി ഏറ്റെടുത്തിരിക്കുന്ന പ്രധാന ചുമലതകള്‍.
ഡോ. ബിജു പിള്ള ചെയര്‍മാനായ കമ്മറ്റിയില്‍ ഡോ. നിഷ പിള്ള, ഡോ. സിന്ധു പിള്ള, ഡോ. ലത പിള്ള. ഡോ.കല ഷാഹി. ശ്രീജിത്ത് ശ്രീനിവാസന്, അനൂപ് രവീന്ദ്രനാഥ്, അശ്വിന് മേനോന്, അനില നായര്‍, അനില്‍എ ആര്, മാളവിക പിള്ള, മീര നായര്‍, നിരഞ്ജന് സ്വാമിനാഥന് തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു. ഡോ. എം പി രവീന്ദ്ര നാഥാന് മുഖ്യ ഉപദേഷ്ടാവാണ്.
കോവിഡും, അതിന്റെ പ്രത്യാഖ്യാതങ്ങളും അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചക്കു ഏല്‍പ്പിച്ച ആഘാതം ചെറുതായി കാണാനാവില്ല. പല സാമ്പത്തിക വിദഗ്ദ്ധരും പ്രഫഷണല്‍
തൊഴില്‍ മേഖലയില്‍ 2023 ഇല് സംഭവിച്ചേക്കാവുന്ന ഒരു മാന്ദ്യത്തെക്കുറിച്ചുള്ള ആകുലതകള്‍ പങ്കുവെച്ചിട്ടുണ്ട്. പരമ്പരാഗത രീതിയില്‍ പലരും ചെയ്തു വരുന്ന തൊഴില്‍
അന്വേഷണവും ഉന്നത സ്ഥാന ലക്ഷ്യ പ്രയത്നം തുടങ്ങിയവ എല്ലാം ഇന്നത്തെ മാറി വരുന്ന സാഹചര്യത്തില്‍ ഫലപ്രദം ആകണം എന്നില്ല. ഒരു ജോലിക്കു വേണ്ടി നമ്മളുമായി നേരിട്ട് മത്സരിക്കുന്ന മറ്റു ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വേറിട്ട രീതിയില്‍നമ്മുടെ കഴിവുകളും തൊഴില്‍ യോഗ്യതകളും എങ്ങനെ തൊഴില്‍ ദാതാക്കളുടെ മുന്പില്
ഫലപ്രദമായി അവതരിപ്പിക്കുക എന്നതിലാവണം ഇനി ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഇതു കണക്കിലെടുത്താണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച ഹ്യൂസ്റ്റണ്‍ സമയം രാവിലെ 11 :00 ന് ഓണ്‍ ലൈന്‍ സൂം മീറ്റിംഗ് ഐഡി 914 563 9841, പാസ്സ്കോഡ് KHNA എന്നതും വഴി ഈ
ശില്പശാലയില് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്ക്ക്ക്കും , രജിസ്ട്രേഷനും: അനൂപ് രവീന്ദ്ര നാഥ് 469207 5659 ശ്രീജിത്ത് ശ്രീനിവാസന് (480) 4064795), ഡോ. ബിജു പിള്ള (832)2473411.
വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: