തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണത്തില്‍ കോടതിയില്‍ കേസ് നിലനില്‍ക്കേ സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതില്‍ ആശങ്ക അറിയിച്ചതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മന്ത്രിസ്ഥാനത്തേയ്ക്ക് ആര് വരണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രായാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് നിലനില്‍ക്കേ വീണ്ടും മന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നത് ഒരു അസാധാരണ സംഭവമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള തന്റെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. ആത്യന്തികമായി മുഖ്യമന്ത്രിയുടെ ശുപാര്‍ശ താന്‍ അംഗീകരിച്ചു.
ഭരണഘടനാ പരമായ ബാധ്യത നിറവേറ്റുകയല്ലാതെ തനിക്ക് മറ്റ് വഴിയില്ല, മനസില്ലാ മനസോടെയാണ് താന്‍ സജി ചെറിയാനെ മന്ത്രിയാക്കാന്‍ സമ്മതിച്ചത്. സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം താന്‍ ഭരണഘടന വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. ആറുമാസം മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്നത് സര്‍ക്കാരിന്റേയും പാര്‍ട്ടിയുടെയും താത്പ്പര്യം സംരക്ഷിക്കാനാണ്. തന്റെ പേരില്‍ എവിടെയും കേസില്ല. ഹൈക്കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും കേസില്ല. പോലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണ്. വിഷയത്തില്‍ കോടതിയില്‍ വീണ്ടും തടസവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: