ന്യൂഡൽഹി : നോട്ട് നിരോധനം ഭരണാഘടനാപരമായി ശരിയാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ അഞ്ചില്‍ നാല് ജഡ്ജികളും ശരിവെച്ചത് തിങ്കളാഴ്ചയാണ്. എന്നാല്‍ നോട്ട് നിരോധനത്തിൽ കേന്ദ്രത്തിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചില്ലെന്ന വിചിത്ര വാദം ഉയര്‍ത്തുകയാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരി .
നോട്ട് നിരോധനത്തിന്റെ ഫലം എന്താണെന്നതിനെക്കുറിച്ച് സുപ്രീം കോടതി ഉത്തരവിലില്ലെന്നതാണ് സീതാറാം യെച്ചൂരി വാദിക്കുന്നത്. നോട്ട് നിരോധനം ഭരണഘടനാപരമായി തെറ്റാണെന്നും റിസര്‍വ്വ് ബാങ്കുമായി വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് നടപ്പാക്കിയതെന്നുമാണ് ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഈ രണ്ട് വാദവും സുപ്രീംകോടതി തള്ളിയിരുന്നു. കേന്ദ്രത്തിന് നോട്ട് നിരോധിക്കാനുള്ള അവകാശമുണ്ടെന്നും വിധിയിൽ പറയുന്നു. എന്നാൽ പാർലമെന്റിനെ മറികടക്കാൻ പാടില്ലായിരുന്നു എന്നാണ് ജസ്റ്റിസ് നാഗരത്ന പറയുന്നതെന്നാണ് സീതാറാം യെച്ചൂരിയുടെ വാദം.
അതേസമയം കോടതി വിധി സീതാറാം യെച്ചൂരി വളച്ചൊടിക്കാൻ ശ്രമിക്കുകയണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: