കൊച്ചി : ഇലന്തൂര്‍ നരബലി കേസിന്റെ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പോലീസ് തയാറാക്കി. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പേരാണ് ഇതില്‍ പ്രതിപ്പട്ടികയിലുള്ളത്. 150 പേര് സാക്ഷികളുമാണ്. കേസില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായത്. ഇരട്ടക്കൊലപാതകത്തില്‍ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും ഐശ്വര്യത്തിനായി നരബലി നല്ലതാണെന്നും മുഹമ്മദാ ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചതിന്പ്രകാരമാണ് കൊലപാതകം നടന്നത്. ഷാഫിയാണ് കേസിലെ ഒന്നാം പ്രതി. ഭഗവല്‍ സിങ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
കൊലപാതകം, ഗൂഢാലോചന തട്ടിക്കൊണ്ടുപോകല്‍, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങി നിരവധിക്കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്. വിചാരണയില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നും അന്തിമ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. കേസിന്റെ വിചാരണയ്ക്കായി സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുളള പ്രാരംഭ നടപടികളും പോലീസ് തുടങ്ങി കഴിഞ്ഞു. ജനുവരി രണ്ടാം വാരം പ്രതികള്‍ അറസ്റ്റിലായി 90 ദിവസം തികയുമെന്നതിനാലാണ് കുറ്റപത്രം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: