ഭിന്നശേഷിക്കാരനായ ഹരിയുടെ ജീവിത കഥ അവതരിപ്പിച്ച പുത്രന് എന്ന ഹ്രസ്വ ചിത്രം മികച്ച അഭിപ്രായം നേടുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം എറണാകുളം ഡോണ്‍ബോസ്കോ തീയറ്ററില്‍ നടന്നു. ആദ്യ പ്രദര്‍ശനത്തില്‍, പ്രശസ്ത സിനിമ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഭിന്ന ശേഷിക്കാരനായി പിറന്ന ഹരിയെ സ്വന്തം ജേഷ്ഠന് പോലും അംഗീകരിച്ചില്ല. നാട്ടുകാരുടെ പരിഹാസങ്ങളും തോന്ന്യസങ്ങളും ഏല്‍ക്കേണ്ടിവന്ന ഹതഭാഗ്യനായ ഹരിയെ സ്നേഹിക്കാന്‍ അവന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒടുവില്‍ പലരും പ്രതീക്ഷിച്ച ഹരിയുടെ മരണം അത് സംഭവിച്ചു.
വിജയന് കോടനാടാണ് നായക കഥാപാത്രമായ ഹരിയെ അവതരിപ്പിച്ചത്. വി.കെ.സിനിമാസ് നിര്‍മ്മിക്കുന്ന പുത്രന്, രചനയും സംവിധാനവും രാജേഷ് കോട്ടപ്പടി നിര്‍വഹിക്കുന്നു. ഛായഗ്രഹണം- ഷെട്ടിമണി, മേക്കപ്പ്- സുധാകരന് പെരുമ്പാവൂര്‍, ആര്‍ട്- സനൂപ് പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ – സലാവുദ്ധീന്‍ മുടിക്കല്‍, പിആര്‍ഒ- അയ്മനം സാജന്. വിജയന് കോടനാട്, ശ്രീപതി മുനമ്പം, ശിവന്‍ദാസ് തൃശ്ശൂര്‍, റസാഖ് ഗുരുവായൂര്‍, ജെസ്സി, രിഷ്മ രാജീവ് തുടങ്ങിയര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: