പത്തനംതിട്ട: മണ്ഡലകാലത്തിന് ഡിസംബര്‍ 27 ചൊവ്വാഴ്ച തിരശീല വീഴുമ്പോള്‍ തീര്‍ത്ഥാടകരുടെ വലിയൊരു ഒഴുക്കിനാണ് ഇക്കുറി ശബരിമല സാക്ഷ്യം വഹിച്ചത്. 39 ദിവസത്തെ കണക്കെടുമ്പോള്‍ 39 ലക്ഷം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ എത്തിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.അനന്തഗോപന്‍.
ഇക്കുറി 222 കോടി 98 ലക്ഷത്തി എഴുപതിനായിരത്തി ഇരുനൂറ്റമ്പത് രൂപയാണ് നടവരവായി ലഭിച്ചത്. ഇതില്‍ കാണിക്കയായി മാത്രം 71.10 കോടി ലഭിച്ചു. 350 ജീവനക്കാര്‍ ചേര്‍ന്നാണ് വരുമാനം എണ്ണിത്തിട്ടപ്പെടുത്തിയത്.
ഇനി ശബരിമലയിലും സമീപപ്രദേശങ്ങളിലും അപകടത്തില്‍ മരിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭ്യമാക്കും. കേരളത്തിലുള്ളവര്‍ക്ക് മൃതദേഹം നാട്ടിലെത്തിക്കാന്‍ 30000 രൂപയും പുറത്തുള്ള തീര്‍ത്ഥാടകരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 50000 രൂപയും നല്‍കുമെന്നും അനന്ത ഗോപന്‍ പറഞ്ഞു.
മണ്ഡല തീര്‍ത്ഥാടനകാലത്തിന് സമാപനം കുറിച്ച് ചൊവ്വാഴ്ച നട അടയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: