കൊച്ചി : പാതയോരത്തെ കൊടി തോരണം കഴുത്തില്‍ കുരുങ്ങി വഴിയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ എന്തുകൊണ്ട് കേസില്‍ എഫ്ഐആര്‍ ഇട്ടിട്ടില്ലെന്ന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തൃശ്ശൂര്‍ നഗരസഭാ സെക്രട്ടറിയോട് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് റോഡിലെ തോരണം കഴുത്തില്‍ കുരുങ്ങി അഭിഭാഷകയായ യാത്രക്കാരിക്ക് പരിക്കേറ്റത്. സംഭവത്തില്‍ ഇതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ചോദിച്ച കോടതി ജനുവരി 12ന് വിശദീകരണം നല്കാന് നഗരസഭാ സെക്രട്ടറിയോട് കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാതയോരത്തെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി മുമ്പ്തന്നെ ഉത്തരവിട്ടുള്ളതാണ്. എന്നാല്‍ ഇത് നടപ്പിലാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: