മലപ്പുറം: കരിപ്പൂരില്‍ കസ്റ്റംസിന്റെയും ഡിആര്‍ഐയുടെയും പരിശോധനയില്‍ 2.1 കിലോ സ്വര്‍ണം പിടികൂടി. ബുധനാഴ്ച രാത്രി ആണ് ഏകദേശം ഒരു കോടി വില മതിക്കുന്ന 2.1 കിലോഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഡിആര്‍ഐ ഉദ്യോഗസ്ഥരും ചേര്‍ന്ന് രണ്ടു യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തത്.
സ്പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് വന്ന മലപ്പുറം അമരമ്പലം സ്വദേശിയായ പനോലന്‍ നവാസില്‍ (29) നിന്ന് 1056 ഗ്രാം തൂക്കം വരുന്ന നാല് ക്യാപ്‌സുളുകള്‍ ആണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 130 പവനില്‍ അധികം വരും.
സ്വര്‍ണം കടത്താന്‍ കള്ളക്കടത്ത് സംഘം നവാസിന് ടിക്കറ്റ് എടുത്തു നല്കുകയും 50000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസ്സാര്‍ (45) ആണ് പിടിയിലായ രണ്ടാമന്‍. ഇയാളില്‍ നിന്ന് 1060 ഗ്രാം വരുന്ന നാല് ക്യാപ്‌സ്യൂളുകള്‍ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: