തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ 27ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള തിയേറ്ററിനുള്ള പുരസ്കാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ കൈരളി/ശ്രീ/നിള തീയേറ്റര്‍ സമുച്ചയം കരസ്ഥമാക്കി.
അതിനൂതന ദൃശ്യ ശ്രവ്യ സൗകര്യങ്ങളോടു കൂടി (4കെ ലേസര്‍ പ്രൊജക്ടര്‍, ട്രിപ്പിള്‍ ബീം 3ഡി, ഡോള്‍ബി അറ്റ്മോസ് എന്നിവ) നവീകരിച്ച തീയേറ്റര്‍ സമുച്ചയം ബേബി റൂം, മദേഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ കേരളത്തിലെ ആദ്യ വനിതാ ശിശു സൗഹൃദ തിയേറ്ററാണ്. നിശാഗന്ധിയില്‍ നടന്ന ഐഎഫ്എഫ്കെ സമാപന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന് പുരസ്കാരം കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എന്‍. മായയ്ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: