ന്യൂദല്‍ഹി: 40ലധികം വസ്തുതാ പരിശോധനകളെ തുടര്‍ന്ന്, പിഐബി ഫാക്റ്റ് ചെക്ക് യൂണിറ്റ് ഇന്ത്യയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച മൂന്ന് യൂട്യൂബ് ചാനലുകളുടെ വിവരങ്ങള്‍ പുറത്തിവിട്ടു. ഈ ചാനലുകള്‍ക്ക് ഏകദേശം 33 ലക്ഷം സബ്സ്ക്രൈബര്‍മാരുണ്ട്.
വീഡിയോകള്‍ ഏകദേശം 30 കോടിയിലധികം തവണ കണ്ടിട്ടുണ്ട്. തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളെ ഇതാദ്യമാണ് പിഐബി പരസ്യപ്പെടുത്തുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളില്‍ വ്യക്തിപരമായി വന്ന പോസ്റ്റുകള്‍ മാത്രമാണ് പിഐബി വസ്തുതാ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നത്.
പിഐബി വസ്തുതാപരമായി പരിശോധിച്ച യൂട്യൂബ് ചാനലുകളുടെ വിശദാംശങ്ങള്‍ ഇനിപ്പറയുന്നതാണ്:
Sl. No. |
Name of YouTube Channel |
Subscribers |
Views |
1. |
News Headlines |
9.67 lakh |
31,75,32,290 |
2. |
Sarkari Update |
22.6 lakh |
8,83,594 |
3. |
आज तक LIVE |
65.6 thousand |
1,25,04,177 |
ഈ യൂട്യൂബ് ചാനലുകള്‍ മറ്റ് വ്യാജ വാര്‍ത്തകള്‍ക്കൊപ്പം ഇന്ത്യയുടെ സുപ്രീം കോടതി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഗവണ്മെന്റ് പദ്ധതികള്‍, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയവയെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഭാവിയില്‍ തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിലൂടെ നടത്തുമെന്ന് സുപ്രീം കോടതി വിധിച്ചു,
ബാങ്ക് അക്കൗണ്ടുകളും ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും ഉള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ പണം നല്കുന്നു എന്നത് പോലുള്ള വ്യാജവാര്‍ത്തകള്‍ ഇതിന് ഉദാഹരണങ്ങളാണ്. വാര്‍ത്ത ആധികാരികമാണെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ടിവി ചാനലുകളുടെ ലോഗോകളും അവരുടെ വാര്‍ത്താ അവതാരകരുടെ ചിത്രങ്ങളും അടങ്ങിയ വ്യാജ തമ്പ് നെയിലുകള്‍ ഈ യൂട്യൂബ് ചാനലുകള്‍ ഉപയോഗിക്കുന്നത് നിരീക്ഷിക്കപ്പെട്ടു.
ഈ ചാനലുകള്‍ അവരുടെ വീഡിയോകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായും തെറ്റായ വിവരങ്ങള്‍ നല്കി യൂട്യൂബില്‍ നിന്ന് ധനസമ്പാദനം നടത്തുന്നതായും കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം നൂറിലധികം യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്നാണ് പിഐബി ഫാക്റ്റ് ചെക്ക് യൂണിറ്റ് നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: