തിരുവനന്തപുരം : പൂവച്ചല്‍ പേഴുംമൂട് ശ്രീധര്‍മ്മശാസ്ത ക്ഷേത്രം മേല്‍ശാന്തിയെ ഡിവൈഎഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇന്ന് പുലര്‍ച്ചെ 4ന് പൂജയ്ക്കായി ക്ഷേത്രനട തുറക്കാനെത്തിയ മേല്‍ശാന്തി പത്മനാഭന് പോറ്റി (34)യെ ആണ് മൂന്നംഗ ഡിവൈഎഫ്ഐ സംഘം കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും മര്‍ദ്ദിച്ചത്.
പേഴുംമൂട് ലക്ഷം വീട് കോളനിയില്‍ താമസക്കാരായ ശരത്, സഹോദരന് ശ്യാം, അപ്പൂസ് എന്നിവര്‍ ചേര്‍ന്നാണ് പോറ്റിയെ ക്രൂരമായി മര്‍ദ്ദിച്ചത്. പോറ്റിയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിക്കൂടിയപ്പോഴാണ് മൂന്നംഗ സംഘം ഓടി രക്ഷപെട്ടത്. ദേഹമാസകലം ചതവേറ്റ പോറ്റിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: