ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരങ്ങളായി മുന്‍നിരയില്‍ നില്‍ക്കുന്നത് ഫ്രാന്‍സിന്റെ എംബാപ്പെയും അര്‍ജന്റീനയുടെ മെസ്സിയും. രണ്ടുപേരും ഇതുവരെ അഞ്ചു ഗോളുകള്‍ നേടിയിട്ടുണ്ട്.
ഫൈനലില്‍ മെസ്സിയോ എംബാപ്പെയോ നേടുന്ന ഗോള്‍ ഇതോടെ നിര്‍ണ്ണായകമാവും. ഇനി ഇരുവരും തുല്ല്യമായ ഗോളുകളോടെ നിന്നാല്‍ ഇതില്‍ ആര്‍ക്ക് ഗോള്‍ഡന്‍ ബൂട്ട് നല്‍കണമെന്ന കാര്യത്തില്‍ ഫിഫയ്ക്ക് ആശയക്കുഴപ്പമില്ല.
ലോകകപ്പില്‍ രണ്ട് താരങ്ങള്‍ തുല്ല്യഎണ്ണം ഗോളുകള്‍ നേടി മുന്‍പന്തിയില്‍ എത്തുന്നുവെന്നിരിക്കട്ടെ. ആ ഘട്ടത്തില്‍ പെനാല്‍റ്റിയിലൂടെയല്ലാതെ കൂടുതല്‍ ഗോളുകള്‍ നേടുന്ന ആള്‍ക്കായിരിക്കും ഗോള്‍ഡന്‍ ബൂട്ട് നല്‍കുക. അങ്ങിനെയെങ്കില്‍ എംബാപ്പെയായിരിക്കും തെരഞ്ഞെടുക്കപ്പെടുക. കാരണം പെനാല്‍റ്റിയിലൂടെയാണ് മെസ്സി കൂടുതല്‍ ഗോളുകളും നേടിയത്. ഈ ലോകകപ്പില്‍ മെസ്സി പെനാല്‍റ്റിയിലൂടെ മാത്രം നേടിയത് മൂന്ന് ഗോളുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: