തിരുവനന്തപുരം : സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഫണ്ട് വകമാറ്റിയെന്ന് ആരോപിച്ച് ഡിജിപി അനില്‍ കാന്തിന് ആഭ്യന്തര വകുപ്പിന്റെ താക്കീത്. പോലീസ് അക്കാദമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കിയ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നതാണ് ഡിജിപിക്കെതിരെയുള്ള ആരോപണം.
പോലീസ് അക്കാദമിയുടെ മതില് കെട്ടിയ പണത്തിന്റെ ബാക്കി തുക സര്‍ക്കാരിന്റെ ഭരണാനുമതി ഇല്ലാതെ മറ്റ് കാര്യങ്ങള്‍ക്കായി വിനിയോഗിച്ചു. സര്‍ക്കാര്‍ നല്കിയ ഫണ്ട് വിനിയോഗിക്കുമ്പോള്‍ അക്കാര്യം അറിയിക്കണം.
നിരന്തരമായി അനുമതിയില്ലാതെ പണം വകമാറ്റുന്നുണ്ട്. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണെന്നും ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: