കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്നും ഏകദേശം പത്തരക്കോടി തട്ടിക്കുകയും 21 കോടിയുടെ തിരിമറി നടത്തുകയും ചെയ്ത പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ ശാഖാ മാനേജര്‍ അറസ്റ്റില്‍.
തട്ടിപ്പ് പുറത്തുവന്നത് മുതല്‍ ഒളിവില്‍ കഴിയുകയായിരുന്ന റിജില്‍ എം.പിയെ മുക്കത്തെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിജിലിനെ ഇപ്പോള്‍ കേസന്വേഷണം ഏറ്റെടുത്തിരിക്കുന്ന ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു.
റിജില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ അപേക്ഷ തള്ളി. സിപിഎം സമരത്തെ തുടര്‍ന്ന് കോര്പറേഷന് അക്കൗണ്ടുകളില്‍ നിന്നും നഷ്ടപ്പെട്ട 10.7 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചുനല്‍കിയിരുന്നു. ബുധനാഴ്ച യോഗം ചേര്‍ന്ന ഡയറക്ടേഴ്സ് ബോര്‍ഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: