ചെന്നൈ: തമിഴ്നാട്ടിലെ യുവാക്കള്‍ വലിയ തോതില്‍ നരേന്ദ്രമോദിയിലേക്കും ബിജെപി സര്‍ക്കാരിലേക്കും ആകര്‍ഷിക്കപ്പെടുന്നത് തടയാനാണ് സ്റ്റാലിന് മകന് ഉദയനിധിയെ മന്ത്രിയാക്കിയതെന്ന് അണിയറ സംസാരം. കാരണം ഡിഎംകെയുടെ യുവജനവിഭാഗം നേതാവായപ്പോള്‍ യുവാക്കളെ ആവേശം കൊള്ളിച്ച മകന് മന്ത്രിയായാല്‍ യുവാക്കളെ വീണ്ടും ഡിഎംകെയിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് സ്റ്റാലിന് കരുതുന്നു. ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയും തമിഴ് യുവാക്കളെ വലിയ തോതില്‍ ആകര്‍ഷിക്കുന്നുണ്ട്. . ഇതിനെല്ലാം ഉദയനിധി മാരന്റെ മന്ത്രിസ്ഥാനം കൊണ്ട് തടയിടാന്‍ കഴിയുമെന്ന് സ്റ്റാലിന് കണക്കുകൂട്ടുന്നു. ർ
മുഖ്യമന്ത്രി സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് ബുധനാഴ്ചയാണ് മന്ത്രിയായി സ്ഥാനമേറ്റത്. കായികമന്ത്രിയാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ ഡിഎംകെ നേതാവ് കനിമൊഴി ഉള്‍പ്പെടെയുള്ള ഒരു പിടി നേതാക്കള്‍ക്ക് അസ്വാരസ്യമുണ്ടെന്ന് അണിൟറ സംസാരം. ഡിഎംകെയുടെ തന്നെ പല നിയമങ്ങളും കാറ്റില്‍പറത്തിയാണ് സ്റ്റാലിന് അതിവേഗം മകനെ മന്ത്രിയാക്കിയത് തനിക്ക് ശേഷം മകന് എന്ന കൃത്യമായ സന്ദേശം അണികള്‍ക്ക് നല്‍കാനാണ്.
എന്നാല്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 40ല്‍ 38 സീറ്റുകള്‍ നേടി ഡിഎംകെയുടെ സൂപ്പര്‍ വിജയം നേടിയിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്ന സംശയമാണ് പല നേതാക്കളും പ്രകടിപ്പിക്കുന്നത്. ഡിഎംകെയുടെ ജനസമ്മിതി കുറയ്ക്കാന്‍ ഈ മക്കള്‍ രാഷ്ട്രീയം കാരണമാകുമെന്ന് കനിമൊഴി ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നു.
സാധാരണ ഒരു ഡിഎംകെ എംഎല്‍എ നാല് തവണ കാലാവധി പൂര്‍ത്തിയാക്കിയാലേ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്താവൂ എന്നൊരു നിയമം ഡിഎംകെയില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന്റെ കാര്യത്തില്‍ ഈ നിയമമെല്ലാം കാറ്റില്‍ പറത്തപ്പെട്ടു. ഉദയനിധി സ്റ്റാലിന് എംഎല്‍എ ആയി 18 മാസമേ കഴിഞ്ഞിട്ടുള്ളൂ. അതിനുള്ളിലാണ് മന്ത്രിസഭയില്‍ ഒരു സുപ്രധാന വകുപ്പ് ഏല്പിക്കുന്നത്. ഇപ്പോള്‍ ഡിഎംകെയ്ക്ക് ഒരു കായികമന്ത്രിയുണ്ട്. ഇയാളെ ഒഴിവാക്കിയാണ് ഉദയനിധി സ്റ്റാലിനെ മന്ത്രിയാക്കുന്നത് എന്ന അസ്വാരസ്യം വേറെ.
ബിജെപി ഇപ്പോഴേ ഈ മക്കള്‍ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചു തുടങ്ങി. ഡിഎംകെ ഇപ്പോള്‍ തന്നെ ആഭ്യന്തരകലഹത്തില്‍ നട്ടം തിരിയുകയാണ്. കാരണം ജില്ലാതല സെക്രട്ടറിമാര്‍ക്കിടയില്‍ വലിയ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഐഎഎസ്, ഐപിഎസ് തലത്തില്‍ ഇപ്പോഴും എഐഎഡിഎംകെയ്ക്ക് തന്നെയാണ് സ്വാധീനമെന്നതിനാല്‍ ഭരണത്തില്‍ പല തടസ്സങ്ങളും ഉയരുന്നുണ്ട്. ഹിന്ദു മതത്തെയും ഹിന്ദു സംസ്കാരത്തെയും താഴ്ത്തിക്കെട്ടുന്ന ഡിഎംകെയുടെ സമീപനത്തെ ഗവര്‍ണ്ണര്‍ ആര്.എന്‍. രവി പല രീതിയിലും തടയിടാന്‍ ശ്രമിക്കുന്നതും ഡിഎംകെയില്‍ അസ്വസ്ഥത പരത്തുന്നു. തമിഴ്നാട് നിയമസഭ പാസാുന്ന എല്ലാ നിയമങ്ങള്‍ക്കും ഗവര്‍ണര്‍ എല്ലാം മറന്ന് പിന്തുണയ്ക്കുന്നില്ല.
രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പേരെ ജയില്‍ മോചിതരാക്കിയതില്‍ കോണ്‍ഗ്രസിന് ഡിഎംകെയോട് അമര്‍ഷമുണ്ട്. മുന്നോക്കജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണവും സ്റ്റാലിനെ അസ്വസ്ഥമാക്കുന്നു. കോണ്‍ഗ്രസ് ഇതിനെ പൂര്‍ണ്ണമായി അനുകൂലിക്കുന്നുണ്ട്.
ഇതിന് പുറമെ ക്രമസമാധാന പ്രശ്നങ്ങളും ഡിഎംകെയെ അലട്ടുന്നു. എന്‍ഐഎ ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന അറസ്റ്റുകള്‍, കോയമ്പത്തൂര്‍ സ്ഫോടനം, മതപരിവര്‍ത്തനം- ഇതെല്ലാം ബിജെപിയ്ക്ക് അനുകൂല ഘടകങ്ങളാണ്.
ഡിഎംകെ നേതാക്കളില്‍ വരും വരായ്കകള്‍ നോക്കാതെ വായിട്ടലക്കുന്ന നിരവധി നേതാക്കളുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ കഴിയാതെ തനിക്ക് ഉറക്കം നഷ്ടപ്പെടുകയാണെന്ന് സ്റ്റാലിന് ഈയിടെ പറഞ്ഞിരുന്നു. ഉദയനിധി മാരനും ഇവരെ നിയന്ത്രിക്കാന്‍ കഴിയില്ല.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പലതും നടപ്പാക്കാനാകതെയും സ്റ്റാലിന് സര്‍ക്കാര്‍ വിഷമിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പണം നല്‍കുമെന്ന വാഗ്ദാനവും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്ന വാഗ്ദാനവും പാലിക്കാന്‍ കഴിഞ്ഞില്ല.
കനിമൊഴിയെ സ്റ്റാലിന് ഒരു പരിധിവരെ ഒതുക്കിയെന്നതും പരമസത്യമാണ്. ഇപ്പോള്‍ മരുമകന് ശബരീശനാണ് കൂടുതല്‍ അധികാരം നല്‍കിയിരിക്കുന്നത്. എന്തും നടക്കാന്‍ ശബരീശന് എന്നതാണ് അവസ്ഥ. കരുണാനിധിയുടെ മറ്റൊരു ഭാര്യയിലെ മകളാണ് കനിമൊഴി. അല്ലാതെ സ്റ്റാലിന്റെ നേര്‍പെങ്ങള്‍ അല്ല. ഈയിടെ കനിമൊഴിയുടെ ജന്മദിനത്തിന് അമിത് ഷാ നേരിട്ട് ഫോണ്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നിരുന്നത് വലിയ വാര്‍ത്തയായിരുന്നു. ഉദയനിധി സ്റ്റാലിന്റെ പെട്ടെന്നുള്ള സ്ഥാനക്കയറ്റം കനിമൊഴിക്കും ദഹിച്ചിട്ടില്ല.
കലഹിച്ചു നില്ക്കുന്ന ഡിഎംകെ എംപിമാരായ എ.രാജ, പളനിമാണിക്യം, ടിആര്‍ ബാലു, ജഗത്രാക്ഷകന്‍ എന്നിവര്‍ക്കിടയില്‍ സമവായം ഉണ്ടാക്കാനും ഉദയനിധി സ്റ്റാലിന്റെ മന്ത്രിയായ സ്ഥാനക്കയറ്രം നല്ലതാണെന്ന് സ്റ്റാലിന് കരുതുന്നു.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വിജയത്തോടെ മോദിയെ പിണക്കാന്‍ സ്റ്റാലിന് ധൈര്യപ്പെടുന്നില്ല. അതേ സമയം കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും വിസികെയും സ്റ്റാലിന് പുതിയ തലവേദനകള്‍ സൃഷ്ടിക്കുന്നുണ്ട്. ഈയിടെ നരേന്ദ്രമോദിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം സ്റ്റാലിനും ഡിഎംകെയും ബിജെപിയ്ക്കെതിരെ ഒരു മൃദു സമീപനമാണ് പുലര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: