തിരുവനന്തപുരം: വിദേശത്ത് പോയി ചികിത്സിക്കാന്‍ പണം വേണമെന്നാവശ്യപ്പെട്ട് മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സര്‍ക്കാരിന് കത്തെഴുതിയതായി ആരോപണം. ഒരു എംഎല്‍എ പോലുമല്ലാത്ത പി. ശ്രീരാമകൃഷ്ണന് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാരിനോട് വിദേശചികിത്സയ്ക്ക് ചെലവ് ആവശ്യപ്പെടുന്നത് എന്ന ചോദ്യം ഉയരുകയാണ്.
പത്ത് വര്‍ഷം സ്പീക്കറും എംഎല്‍എയുമായി ഇരുന്നിട്ട് ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിട്ടുള്ള, ഇപ്പോഴും പെന്ഷന് ആനുകൂല്യങ്ങള്‍ ഉള്ള ശ്രീരാമകൃഷ്ണന് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ചികിത്സയ്ക്ക് പണമനുവദിക്കുക എന്ന ചോദ്യത്തിനു ഉത്തരമില്ല. സ്വപ്ന ആരോപണങ്ങളുയര്ത്തിയതിന്റെ പശ്ചാത്തലത്തില്‍ സ്ഥാനം നഷ്ടമായ വ്യക്തിയാണ് ശ്രീരാമകൃഷ്ണന്. സ്പീക്കറായിരിക്കുന്ന കാലത്ത് കളങ്കിത വ്യക്തിത്വമുണ്ടായിരുന്ന ഇദ്ദേഹം ചികിത്സയ്ക്ക് പണം ആവശ്യപ്പെടുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ലെന്ന് പാര്‍ട്ടിയിലുള്ളവര്‍ തന്നെ പറയുന്നു.
നേരത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പോയി ചികിത്സിക്കാന്‍ സര്‍ക്കാര്‍ 18 ലക്ഷം ശ്രീരാമകൃഷ്ണന് നല്‍കിയിരുന്നു. ഇപ്പോള്‍ നോര്‍ക്ക റൂട്ട്സിന്റെ വൈസ് ചെയര്മാന് എന്ന നിലയില്‍ വലിയ ശമ്പളം പറ്റുന്നതിനിടയിലാണ് ചികിത്സയ്ക്ക് വിദേശ് പോകുന്നതിന് സര്‍ക്കാരിനോട് പണം ആവശ്യപ്പെടുന്നത്.
വിദേശത്ത് നിന്നുള്ള ചില വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ശ്രീരാമകൃഷ്ണനാണെന്ന് അറിയുന്നു. ഒരു പക്ഷേ ഇതുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്താനാണോ ചികിത്സ എന്ന വ്യാജേന പണം ആവശ്യപ്പെടുന്നത് എന്നും സംശയമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: