കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ റോഡ് അപകടങ്ങളില്‍പെട്ട് മരിച്ചത് 181 പേര്. 1458 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 300 പേര്‍ക്ക് നിസ്സാര പരിക്കുകളുണ്ടാകുകയും ചെയ്തു. ആകെ 1656 റോഡ് അപകടങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടട്ടത്.
ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതല്‍ അപകടങ്ങളില്‍പ്പെടുന്നത്. രാവിലെ എട്ടുമുതല്‍ പത്തുവരെയും വൈകിട്ട് ആറുമുതല്‍ എട്ടുവരെയുമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതും ലൈസന്‍സില്ലാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ് മറ്റൊരു കണ്ടെത്തല്‍.
റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് നടപ്പിലാക്കുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പയിന്റെ കൊല്ലം റൂറല്‍ ജില്ലാതല ഉദ്ഘാടനം റൂറല്‍ ജില്ലാ പോലീസ് മേധാവി സുനില്‍ എം.എല്‍ നിര്‍വഹിച്ചു. റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്കും സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്ക്കരണം നടത്തുന്നതിന് കഴിയണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ റോയി ജോര്‍ജ് അധ്യക്ഷനായി. ഡിസിആര്‍ബി ഡിവൈഎസ്പി റെജി എബ്രഹാം, സന്തോഷ് കുമാര്‍, കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാര്‍, ഷൈനു തോമസ്, റോയി കെ.ജോര്‍ജ്ജ്, അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: