കണ്ണൂര്‍: വിദ്യാഭ്യാസ പരിഷ്കരണ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന് രണ്ടത്താണി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നതിനെയും കണ്ണൂരില്‍ യുഡിഎഫിന്റെ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യവെ രണ്ടത്താണി രൂക്ഷമായി വിമര്‍ശിച്ചു. പരിഷ്കരണത്തിലൂടെ പഠിപ്പിക്കുക സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്ന് രണ്ടത്താണി ആരോപിച്ചു. ‘
പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാര്‍മികതയും തകര്‍ക്കും. വിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവര്‍ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. അതെല്ലാം സാധ്യമായത് ഒരുമിച്ചിരുത്തിയിട്ടല്ല. കൗമാര പ്രായത്തില്‍ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരുമിച്ചിരുത്തിയാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാകുമത്രേ. എന്നിട്ടോ പഠിപ്പിക്കേണ്ട വിഷയം കേള്‍ക്കുമ്പോഴാണ് ഹരം, സ്വയംഭോഗവും സ്വവര്‍ഗ രതിയും- ഇതായിരുന്നു രണ്ടത്താണിയും വിവാദ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: