പല കാര്യങ്ങളും നാം തിരിച്ചറിയുന്നത് വൈകിയാണ് . ചിലതിനെ കുറിച്ച് അറിവുണ്ടെങ്കിലും , തിരിച്ചറിവ് ഉണ്ടാവണം എന്നില്ല . പി.എസ് ശ്രീധരൻ പിള്ള എന്ന പ്രഗത്ഭനായ അഭിഭാഷകനേ കേരളം പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു . ശ്രീധരൻ പിള്ളയെന്ന മിതത്ത്വം പാലിക്കുന്ന രാഷ്‌ട്രീയ നേതാവിനെയും കേരളം തിരിച്ചറിഞ്ഞു . ഇതേ ശ്രീധരൻ പിള്ള ഒന്നും രണ്ടുമല്ല , 182 പുസ്തകങ്ങൾ രചിച്ചു എന്നെല്ലാവരും അറിഞ്ഞു . എന്തുകൊണ്ടോ അദ്ദേഹത്തിലെ സാഹിത്യകാരനേ തിരിച്ചറിയാൻ അൽപ്പം വൈകി .
അത് അങ്ങനെയാണ് . ഉള്ളൂർ എന്ന് കേട്ടാൽ ‘ഉജ്ജ്വല ശബ്ദാഢ്യൻ മഹാകവി എന്ന് മനസ്സിലാക്കും . എന്നാൽ അന്നദ്ദേഹം അറിയപ്പെട്ടിരുന്നത് ദിവാൻ പേഷ്കാർ എന്ന നിലയിലാണ് . മിൽട്ടൺ എന്നാൽ എല്ലാവർക്കും അറിയാം . ഇംഗ്ലീഷിലെ മഹാകവി . പാരഡൈസ് ലോസ്റ്റും പാര്ടിസ്റീപാരഡൈസ് റീ ഗെയ്ന്റും എഴുതിയ അതുല്യ പ്രതിഭ . എന്നാൽ അന്ന് അദ്ദേഹത്തിന്റെ പ്രസക്തി കോമൺ വെൽത്ത് കൗൺസിലിൽ സെക്രട്ടറി എന്ന നിലയിലായിരുന്നു . ഫ്രാൻസിസ് ബേകന്റെ പ്രശസ്തി’ മഹാനും ബുദ്ധിമാനുമായ’ ജഡ്ജി എന്ന നിലയിലായിരുന്നു . ഇന്ന് അദ്ദേഹം അറിയപ്പെടുന്നത് അർത്ഥപൂർണ്ണമായ ഉപന്യാസങ്ങൾ വരും തലമുറയ്‌ക്ക് നൽകിയ സാഹിത്യ കാരൻ ആയിട്ടാണ് . മലയാറ്റൂർ എന്ന് പറഞ്ഞാൽ യന്ത്രവും വേരുകളും അഞ്ചു സെന്റും പൊന്നിയും എഴുതിയ മഹാ സാഹിത്യകാരൻ എന്ന് എല്ലാവർക്കും അറിയാം . അദ്ദേഹം തന്നെയായിരുന്നു റവന്യു ബോർഡ് മെമ്പറായിരുന്നു കെ വീ രാമകൃഷ്ണ അയ്യർ ഐ എ എസ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആവുന്നില്ല അല്ലെ .
കാലത്തിൽ കാലുറപ്പിച്ച് കൊണ്ട് കാലത്തെ അതിജീവിക്കാൻ കലാകാരന് മാത്രമേ കഴിയു . വ്യാസനും , വാല്‌മീകിയും കാളിദാസനും ഇല്ലാത്ത ഭാരതത്തേയോ , ഷേക്ക് സ്പിയറും , യേറ്റ്‌സും വേർഡ്‌സ്‌വർത്തും ഇല്ലാത്ത അംഗ ല ദേശത്തെയോ . ഹോമറും അരിസ്റ്റോട്ടിലും , പ്ലേറ്റോയും ഇല്ലാത്ത യവന ദേശത്തെയോ നമുക്ക് പൂർണ്ണതയോടെ നോക്കി കാണാൻ ആവില്ല . രാജ്യത്തിൻറെ ശ്രേയസ്സിനാവശ്യം ഭരണകർത്താക്കളും , രാഷ്‌ട്രീയ നേതാക്കളും അഭിഭാഷകരും , വിദഗ്ധരും മാത്രമല്ല . നാടിന്റെ വളർച്ചയ്‌ക്ക് കലാകാരൻ മാറും സാഹിത്യകാരന്മാരും , സർഗ്ഗ പ്രതിഭകളും കൂടിയേ കഴിയു .
പ്ലേറ്റോ ദാർശനികമായ രാജാവാണ് . ഭരിക്കാൻ ഉത്തമം എന്ന് പറയാറുണ്ട് . അറിയാതെ തന്നെ ഗോവർണരും രാഷ്‌ട്രീയ നേതാവുമായ പി എസ ശ്രീധരൻ പിള്ള ഉത്തമം മാരുടെ സദസ്സിലേക്ക് ആനയിക്ക പ്പെട്ടിരിക്കയാണ് . ഹവേലും , ബെഞ്ചമിൻ ഡിസ്രേലി , അടൽ ബിഹാരി വാജ്പേയി , എ .പി .ജെ അബ്ദുൽ കലാം , സർ വിൻസ്റ്റൺ ചർച്ചിൽ , എല്ലാവരും ഉൾകൊള്ളുന്ന സർഗ്ഗ ധനരായ ഭരണാധികാരികളുടെ ക്ലബിൽ കേരളീയനായ പി എസ് ശ്രീധരൻ പിള്ളയ്‌ക്കും ഇടം കിട്ടിയത് പ്രതിഭയുടെ മിന്നലാട്ടം ഉള്ളത് കൊണ്ടാണ് . കഥയും കവിതയും ലേഖനങ്ങളും ഒക്കെ ഈ കൈകളിൽ വഴങ്ങും . സാഹിത്യം പിള്ളകളിയല്ല . എന്നാൽ ഭാഷയും ആശയങ്ങളുമിട്ടമ്മാനമാടി കളിയ്‌ക്കാൻ ഈ പിള്ളയ്‌ക്ക് കഴിയും . കോടതിയിൽ പിള്ളയോട് കളിച്ചാൽ അറിയാത്ത പിള്ളയ്‌ക്ക് ചൊറിയുമ്പോൾ അറിയും കേരളം പല പ്പോഴും കണ്ടിട്ടുള്ളതാണ് .
നാട്ടിൻപുറത്തൊരു ചൊല്ലുണ്ട് . നാത്തൂന് ഈ കുണുക്ക് ഒരിണക്കാ . ശ്രീ ശ്രീധരൻ പിള്ള ഏത് കുണുക്കിട്ടലും അതോറിനകം തന്നെ. വകീലിന്റെ ജിമിക്കിയാവട്ടെ . രാഷ്‌ട്രീയ നേതാവിന്റെ കമ്മലാവട്ടെ . കവിയുടെ കുണുക്കാവട്ടെ അതെല്ലാം ഇണക്കത്തോടെ അണിയാനുള്ള വരദാനം ശ്രീധരൻ പിള്ളയ്‌ക്ക് ലഭിച്ചിട്ടുണ്ട് .വൈറൽ ഗായകരെ പോലെ നമുക്കും പറയാം എന്റമ്മേടെ ജിമിക്കിയും കമ്മലും . നിയമവും രാഷ്‌ട്രീയവും അടിച്ചുമാറ്റിയെങ്കിൽ എന്ത് .കവിയുടെ കുണുക്ക് അവിടെ തന്നെ ഉണ്ടല്ലോ . അതങ്ങോട്ട് എടുക്കുക . ആ കവിതകളും , ആ കഥകളും ആ ലേഖനങ്ങളും ഒന്നൊന്നായി ആ താളുകൾ മറിച്ച് നോക്കുക . ആ വരികൾ ഈണത്തിൽ ചൊല്ലുക . ആ കഥകൾ വായിച്ച് സിരകളിൽ നിറയ്‌ക്കുക . അപ്പോൾ ഒരു കാര്യം മനസ്സിലാവും . Some books are to be tasted, others to be swallowed, and some few to be chewed and digested
. ചില പുസ്തകങ്ങൾ രുചിച്ച നോക്കേണ്ടവയാണ് . ചിലത് വിഴുങ്ങേണ്ടവ . ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടവ . എന്ന് ഫ്രാൻസിസ് ബേക്കൺ പറഞ്ഞതിന്റെ അർഥം എന്തെന്ന് . ശ്രീ ശ്രീധരൻ പിള്ളയിലെ സാഹിത്യകാരൻ മനസ്സിലാക്കാനും വിലയിരുത്താനും നാം അൽപ്പം വൈകി എന്നത് ശരി തന്നെ . അതുകൊണ്ട് അദ്ദേഹത്തിന്റെ സാഹിത്യ മൂല്യത്തിന് ഒരു കോട്ടവും തട്ടുന്നില്ല . വീഞ്ഞ് പഴകും തോറും മൂല്യം കൂടും എന്നാണല്ലോ . വൈകി വന്ന വിവേകം എന്നൊക്കെ പറയാറുണ്ടല്ലോ . വൈകി വന്നാൽ എന്ത് . വിവേകം വിവേകം തന്നെ അല്ലെ . പാല് പോലെ പഴകിയാൽ പുലിക്കുന്നതല്ലല്ലോ തിരിച്ചറിവ് . സാഹിത്യകാരനായ പി . എസ് ശ്രീധരൻ പിള്ളയ്‌ക്ക് ഒരു കാര്യം ഓർത്ത് സന്തോഷിക്കാം . കുരങ്ങന്റെ കൈയിൽ കിട്ടിയ മാണിക്യത്തെ കുറിച്ച് കവി പറഞ്ഞതോർത്ത് . കൈയിൽ കിട്ടിയ മാണിക്യത്തെ കുരങ് എങ്ങിനെ കൈകാര്യം ചെയ്തു .
മണപ്പിച്ച് , ചുംബിച്ചു നക്കി കടിച്ചിട്ടി .
ഇണങ്ങാതിരിഞ്ഞാൽ കുരങ് ആയതിനാൽ
കവി മാണിക്യത്തെ ആശ്വസിപ്പിച്ചുകൊണ്ട് തുടരുന്നു .
മിനിസ്റെഷ്ഠ , മാഴ്‌കേണ്ട നിന്നുള്ള കാണ്മാൻ
മണിപ്പേറ്റുടയ്‌ക്കത്തെ നിന്റെ ഭാഗ്യം .
കുപ്പയിൽ പൂണ്ടു കിടന്നാലും മാണിക്യം മാണിക്യം തന്നെയാണ് . ശ്രീധരൻ പിള്ളയുടെ രചനകളും തേച്ച് മിനിക്കുയാ കാന്തിയും മൂല്യവും പാച്ചിടും കല്ലുകൾ തന്നെയാണ് . അൽപ്പം വൈകിയെങ്കിലും കേരളം ആ മാണിക്യത്തെ തിരിച്ചറിഞ്ഞു . പിന്നെ അമാന്തിച്ചില്ല . കൊച്ചിയിലെ അന്തർദേശീയ പുസ്തക മേളയിൽ പി എസ ശ്രീധരൻ പിള്ളയുടെ സാഹിത്യ ലോകത്തെ കുറിച്ചുള്ള സജീവ ചർച്ചകൾ അരങ്ങേറുന്നു . സാഹിത്യ നഭസ്സിൽ ഒരു നവ താരം ഉദിക്കട്ടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: