മുംബൈ: മുംബൈ നാഗ്പൂര്‍ 701 കിലോമീറ്റര്‍ എക്സ്പ്രസ് ഹൈവേയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 55,000 കോടി ചെലവില്‍ പണിയുന്ന ആറുവരി പാതയുടെ ഷിര്‍ദ്ദി വരെയുള്ള 502 കിമി ഭാഗമാണ് ഇന്ന് തുറന്നു നല്‍കുന്നത്.
2018 ഡിസംബറിലാണ് മോദി ഇതിന് തറക്കല്ലിട്ടത്. നാലു വര്‍ഷം കൊണ്ടാണ് 502 കിമി പൂര്‍ത്തിയായത്. ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ സമൃദ്ധി മാര്‍ഗ് എന്ന പാത, സൂപ്പര്‍ എക്സ്പ്രസ് പാതയാണ്. അമരാവതി, ഔറംഗബാദ്, നാസിക് എന്നിവയടക്കം മഹാരാഷ്ട്രയിലെ പത്തു ജില്ലകള്‍ വഴിയാണ് പാത കടന്നു പോകുന്നത്.
ദല്‍ഹി മുംബൈ എക്സ്പ്രസ് ഹൈവേയുമായും മുംബൈ തുറമുഖവുമായും ഈ പാത ബന്ധപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത വിനോദ സഞ്ചാര തീര്‍ഥാടന കേന്ദ്രങ്ങളായ അജന്ത എല്ലോറ ഗുഹകള്‍, ഷിര്‍ദ്ദി തുടങ്ങിയ സ്ഥലങ്ങളെയും പാതയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
120 മീറ്റര്‍ വീതിയുള്ള പാതയില്‍ 150 കിമി വരെ വേഗത്തില്‍ വാഹനങ്ങളോടിക്കാം. മൂന്ന് വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളില്‍ കൂടിയാണിത് കടന്നു പോകുന്നത്. വാര്‍ദ്ധാ നദിക്കു കുറുകെയുള്ള 310 മീറ്റര്‍ പാലം അടക്കം 33 വലിയ പാലങ്ങളും 274 ചെറിയ പാലങ്ങളും ആറു തുരങ്കങ്ങളും 65 വൈഡക്ടുകളും ഫ്ളൈ ഓവറുകളും ഈ പാതയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: