കൊച്ചി : ടോം ഷൈന്‍ ചാക്കോയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ല. ക്യാബിന് ക്രൂ തെറ്റിദ്ധരിച്ചതാണ്. ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ സിറ്റില്‍ കിടക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നും അദ്ദേഹത്തിന്റെ സുഹൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍
ഭാരത സര്‍ക്കസ് എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് ദിവസം മുമ്പാണ് ഷൈന്‍ ടോംം ചാക്കോ ഉള്‍പ്പെടുന്ന സംഘം ദുബായില്‍ സംഘം എത്തിയത്. ദുബായ് എത്തിയ ദിവസം മുതല്‍ നിരന്തരമായി പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു. റേഡിയോകളില്‍ ഇന്റര്‍വ്യൂ മുതല്‍ വിവിധയിടങ്ങളില്‍ പ്രമോഷന് പരിപാടികളുമായി എല്ലാവരും തിരക്കിലായിരുന്നു. രാത്രിയിലേക്കും നീണ്ട പരിപാടികള്‍ മൂലം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ എല്ലാവരും ക്ഷീണിതരായിരുന്നു.
മടക്കയാത്രയ്ക്കായി രാവിലെ വിമാനത്തില്‍ കേറിയപ്പോള്‍ പിന്നിലെ ഒഴിഞ്ഞ സീറ്റുകളില്‍ ഒന്നില്‍ ഷൈന്‍ കിടക്കാന്‍ ശ്രമിച്ചു.അപ്പോള്‍ ക്യാബിന് ക്രൂ വന്ന് അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. മലയാളികള്‍ക്കറിയാം ഷൈനിന്റെ ഒരു രീതി. ഇതേത്തുടര്‍ന്ന് ഷൈന്‍ വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പുറത്തേക്കുള്ള വാതില്‍ എന്ന് തെറ്റിദ്ധരിച്ച് കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഷൈന്‍ പെട്ടെന്ന് എണീറ്റ് അങ്ങോട്ട് നീങ്ങിയപ്പോള്‍ ക്യാബിന് ക്രൂ കരുതിയത് ഷൈന്‍ കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുന്നു എന്നാണ്. ജീവനക്കാര്‍ തടയുകയും പുറത്തേക്കുള്ള വാതില്‍ കാണിച്ച് കൊടുക്കുകയും ചെയ്തതോടെ ഷൈന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
വിസിറ്റ് വിസ ആയതിനാല്‍ അതില്‍ എക്സിറ്റ് അടിച്ചതിനാല്‍ തുടര്‍ന്നുള്ള വിമാനത്തില്‍ പോരാന്‍ കഴിയാതിരുന്നതാണ് പിന്നീട് തെറ്റായ വാര്‍ത്തകള്‍ക്ക് പരക്കാന്‍ കാരണമായത്.
പുതിയ വിസ എടുക്കും വരെ എമിഗ്രേഷന്‍ വിഭാഗത്തില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. വിസ ലഭിച്ചതോടെ ബന്ധുക്കള്‍ക്കൊപ്പം പോവുകയും ചെയ്തു. തിങ്കളാഴ്ച ഷൈന്‍ തിരിച്ചെത്തുമെന്നും സോഹന്‍ പറഞ്ഞു. അതേസമയം കോക്ക്പിറ്റില്‍ കയറിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നെന്നാണ് ഷൈന്‍ ടോം ചാക്കോ വിമാനത്താവള അധികൃതര്‍ക്ക് നല്കിയ വിശദീകരണം. ഇത് മുഖവിലയ്ക്കെടുത്ത അധികൃതര്‍ താരത്തെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ പൈലറ്റ് പരാതി നല്‍കാതിരുന്നതും ഷൈനിന് അനുകൂലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: