ന്യൂദല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ ബിജെപി എംപി അവതരിപ്പിച്ച സ്വകാര്യ ബില്‍ അവതരണത്തെ എതിര്‍ത്ത സിപിഎം ശ്രമം പരാജയപ്പെട്ടു. 23നെതിരെ 63 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ സിപിഎമ്മിന്റെ ശ്രമം പരാജയപ്പെട്ടത്.
രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി കിരോഡി ലാല്‍ മീണ സ്വകാര്യ ബില്‍ ആയി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബില്‍ അവതരിപ്പിച്ചത്. മുസ്ലിം ലീഗിലെ അബ്ദുള്‍ വഹാബ് ഇതിനെ എതിര്‍ത്തെങ്കിലും കോണ്‍ഗ്രസ് എംപി മാര്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു.
എന്നാല്‍ സിപിഎം അംഗങ്ങളും ബില്ലവതരണത്തെ എതിര്‍ത്തപ്പോഴാണ് വോട്ടെടുപ്പ് വെച്ചത്. അതില്‍ സിപിഎം പരാജയപ്പെട്ടു. സിപിഎമ്മിനൊപ്പം മുസ്ലിം ലീഗും തൃണമൂലും വോട്ട് ചെയ്തിരുന്നു. ബില്‍ അവതരണത്തിന്റെ കാര്യത്തില്‍ വോട്ടെടുപ്പ് അനുകൂലമായതോടെ കിരോഡി ലാല്‍ മീണ എംപി ബില്‍ അവതരിപ്പിച്ചു.
എന്നാല്‍ ഇത് സ്വകാര്യ ബില്‍ ആയതിനാല്‍ സര്‍ക്കാരിന് ബില്ലില്‍ നിലപാട് അറിയിക്കുകയല്ലാതെ മറ്റ് തുടര്‍നടപടികള്‍ എടുക്കാന്‍ ആകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: