ന്യൂദല്‍ഹി: റോഡ് ഗതാഗതഹൈവേ മന്ത്രാലയം/ ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസ് (ഐആര്‍സി) നിര്‍ദേശങ്ങളിലും കോഡുകളിലും വ്യക്തമാക്കിയിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ദേശീയപാതകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. നിര്‍ദേശങ്ങളും കോഡുകളും അനുസരിച്ച് റോഡുകള്‍ നിര്‍മ്മിച്ചില്ലെങ്കില്‍, കരാറുകള്‍ പൂര്‍ണ്ണമായി കണക്കാക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.
നിര്‍മ്മാണ നിലവാരം ഉറപ്പാക്കാന്‍, സൈറ്റിലെ പ്രവൃത്തികളുടെ ദൈനംദിന മേല്‍നോട്ടത്തിനായി മന്ത്രാലയവും അതിന്റെ നിര്‍വ്വഹണ ഏജന്‍സികളും കണ്‍സള്‍ട്ടന്റുമാരെ (അതോറിറ്റിയുടെ എഞ്ചിനീയര്‍/ സ്വതന്ത്ര എഞ്ചിനീയര്‍) നിയമിക്കുന്നു. അത്തരം പരിശോധന / മേല്‍നോട്ട സമയത്ത് എന്തെങ്കിലും കുറവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനായി കണ്‍സഷനയര്‍മാരുടെ / കോണ്ട്രാക്ടര്മാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. ലോക് സഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: