അഹമ്മദാബാദ് : ഗുജറാത്തിലെ കോണ്‍ഗ്രസ്സിന്റെ ദയനീയ തോല്‍വി എറ്റെടുത്ത് സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതലയില്‍ നിന്നും രഘു ശര്‍മ്മ രാജിവെച്ചു. 182 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വെറും 17 സീറ്റ് മാത്രമാണ് നേടാനാടയത്. ഗുജറാത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഇത്രയും വോട്ട് നേടാന്‍ സാധിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ രഘു ശര്‍മ്മ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി പ്രഖ്യാപനം നടത്തുകയായിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് രാജിക്കത്ത് കൈമാറിയതായി രഘുശര്‍മ്മ വ്യക്തമാക്കി.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതലയില്‍ നിന്നും ഒഴിയുകയാണ്. തന്റെ രാജികത്ത് സ്വീകരിക്കണം എന്നാണ് രഘു ശര്‍മ്മയുടെ കത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: