വിജയ് എന്ന നടന് തമിഴ് സിനിമാലോകത്തേക്ക് കടന്നുവന്നിട്ട് 30 വര്‍ഷങ്ങള്‍ തികഞ്ഞു. പ്രസവിച്ചു വീണ 30 ശിശുക്കള്‍ക്ക് സ്വര്ണ്ണമോതിരങ്ങലും ഡ്രസ്സുകളും നല്‍കിയാണ് വിജയ് ഫാന്‍സ് സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഈ ശുഭമുഹൂര്‍ത്തം ആഘോഷിച്ചത്.
അഡയാര്‍ സര്‍ക്കാര്‍ പ്രസവാശുപത്രിയില്‍ വെച്ചാണ് പുതുതായി പിറന്ന ശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരം നല്‍കിയത്. ഈ 30 വാര്‍ഷികത്തിലും വിജയ് പക്ഷെ തിരക്കിലാണ്. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വരിസു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് വിജയ്. പൊങ്കലിനെത്തുന്ന ‘വരിസു’ എന്ന ചിത്രത്തെ വന്‍ ആഘോഷത്തോടെയായിരിക്കും വിജയ് ഫാന്‍സ് ഇക്കുറി വരവേല്‍ക്കുക.
ഈ സിനിമയുടെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘തീ തീ ദളപതി’ എന്ന ഗാനത്തിന് യുട്യൂബില്‍ ഒന്നരക്കോടി പേരാണ് കണ്ടത്. 10 ലക്ഷം പേര് ലൈക്കടിച്ചു. 50,000 കമന്റുകളും കിട്ടി.
രശ്മി മന്ദന, പ്രകാശ് രാജ്, ശ്രീകാന്ത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. തമന് ആണ് സംഗീതം. വിജയ് ഡബിള്‍ റോളിലാണ് എന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ കേട്ട കഥകളില്‍ ഏറ്റവും മികച്ചത് എന്നാണ് വിജയ് തന്നെ വരിസുവിനെ വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: