തിരുവനന്തപുരം: 64-മാത് സംസ്ഥാന സ്കൂള്‍ മീറ്റില്‍ ആദ്യത്തെ ട്രിപ്പിള്‍ സ്വര്‍ണം പിറന്നു എന്നതായിരുന്നു മൂന്നാം ദിനത്തിലെ പ്രത്യേകത. സീനിയര്‍ വിഭാഗത്തില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ ശിവപ്രിയയാണ് മീറ്റില്‍ മൂന്നു സ്വര്‍ണം നേടിയത്. 100 മീറ്റര്‍ ഹര്‍ഡില്‍സ്, ട്രിപ്പിള്‍ ജംപിലും ഇന്നലെയും ആദ്യദിനത്തില്‍ ലോങ് ജമ്പിലുമാണ് ശിവപ്രിയ സ്വര്‍ണം സ്വന്തമാക്കിയത്.
ട്രാക്കില്‍ ഇന്നും പുതിയ റെക്കോര്‍ഡുകള്‍ പിറന്നില്ല. അതേസമയം ത്രോഇനങ്ങളില് ഇന്നലെയും രണ്ട് റെക്കോര്‍ഡ് പിറന്നു. ജൂനണ്ടിയര് ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ കാസര്‍ഗോഡിന്റെ കെ.സി സെര്വന്(50.09 മീറ്റര്‍), സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മലപ്പുറത്തിന്റെ ഐശ്വര്യ സുരേഷ്( 38.16 മീറ്റര്‍) എന്നിവരാണ് മീറ്റ് റിക്കാര്‍ഡിന് അവകാശികളായത്. രാവിലെ നടന്ന ജൂനിയര്‍ 1500 മീറ്റര്‍ ദീര്‍ഘദൂര ഓട്ടത്തില്‍ ആണ്‍കുട്ടികളുടെ പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ 3000 ഓട്ടത്തിലെ താരങ്ങള്‍ തന്നെ വിജയിച്ചു.
സ്കൂള്‍ കായികമേളയില്‍ ദീര്‍ഘദൂര ഓട്ടത്തിന് കേരളത്തിന്റെ തുറുപ്പുചീറ്റായിരുന്ന പി.യു. ചിത്രയുടെ പിന്‍ഗാമിയായായി മുണ്ടൂര്‍ എച്ച്എസ്എസിലെ ആര്. രുദ്ര മാറി. ഗ്ലാമര്‍ ഇനങ്ങളില്‍ ഒന്നായ ഹ്രസ്വദൂര ഹര്‍ഡില്‍സില്‍ കോട്ടയം നേട്ടമുണ്ടാക്കി. വിവിധ വിഭാഗങ്ങളില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും കോട്ടയത്തെ കുട്ടികള്‍ സ്വന്തമാക്കി. രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടിയ തൃശൂരാണ് തൊട്ടുപിന്നില്‍. ട്രാക്ക് ഇനങ്ങളില്‍ റെക്കോര്ഡുകളില്ലാതെയാകും ഇന്ന് കായികമേളയക്ക് കൊടിയിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: