തിരുവനന്തപുരം സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അബി മോന്.ബിക്ക് സ്വര്‍ണം. പുനലൂര്‍ സെന്റ് ഗോരട്ടീസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. സ്വര്‍ണ നിറത്തിയുള്ള പാദുകം ധരിച്ചാണ് അബിമോന്‍ മത്സരത്തിനിറങ്ങിയത്. സ്വര്‍ണം നേടിയാണ് തിരിച്ചു കയറിയത്. ബിനു വര്‍ഗ്ഗീസ് ഷീജ ബീവി ദമ്പതികളുടെ ഏകമകനാണ് അബിമോന്‍. ബിനു വര്‍ഗ്ഗീസ് ജോര്‍ദ്ദാനിലായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പരിശീലകനായ ജയചന്ദ്രന് അബിമോന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞത്.
കോച്ചിംഗിനും മറ്റും കൊണ്ടുപോകാന്‍ അമ്മ ഷീജാബീവിയുടെ ശ്വാസം മുട്ട് തടസ്സമായപ്പോള്‍ മകന്റെ ഭാവിക്കായി ജോര്‍ദ്ദാനിലെ മികച്ച ജോലി പോലും ഉപേക്ഷിച്ച് ബിനു വര്‍ഗ്ഗീസ് നാട്ടിലെത്തി. സ്പോര്‍ട്ട്സില്‍ മകന്റെ മികച്ച ഭാവിക്കു വേണ്ടി എന്ത് ജോലിയും ചെയ്യാന്‍ ബിനു തയ്യാറായിയാണ് ബിനു നാട്ടിലെത്തിയത്. ചെയ്യാന്‍ പറ്റുന്ന എല്ലാ ജോലികളും ബിനു വര്‍ഗീസ് ചെയ്തു. ജോലി ചെയ്ത് കിട്ടുന്ന തുക തികയില്ലെങ്കിലും മകന്റെ പരിശീലനത്തിന് ആരുടെയും സഹായമഭ്യര്ത്ഥിച്ചിരുന്നില്ല. ഒടുവില്‍ അച്ഛന്റെ ത്യാഗവും പ്രയത്നവും ഫലം കണ്ടു.
മകന്റെ ഈ സ്വര്‍ണ്ണ നേട്ടത്തില്‍ ദൈവത്തിനോടും പരിശീലകനായ ജയചന്ദ്രനോടും നന്ദി പറയുകയാണ് അമ്മ ഷീജാ ബീവി.ഒപ്പം മകന് വേണ്ടി ലജാര്ദാനിലെ നല്ല ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി കൂലിപ്പണിക്ക് വരെ പോകാന്‍ തയ്യാറായ ബിനു വര്‍ഗീസിനോടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: