കൊച്ചി: വിമാനം തകരാറിലായതി കെണിയായത് സ്വര്ണക്കടത്തുകാരന്. കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി സമദ് കസ്റ്റംസിന്റെ പിടിയിലായി. 70 ലക്ഷത്തോളം വിലവരുന്ന 1650 ഗ്രാം സ്വര്‍ണ്ണം അരയില്‍ തോര്‍ത്തുകെട്ടി ഒളിപ്പിച്ചാണ് കടത്തിയത്. ജിദ്ദ കാലിക്കറ്റ് സ്പൈസ് ജെറ്റ് വിമാനത്തിലാണ് സ്വര്‍ണ്ണമെത്തിച്ചത്.
ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറെന്ന സംശയത്തെ തുടര്‍ന്നാണ് ജിദ്ദ -കാലിക്കറ്റ് സ്പൈസ് ജെറ്റ് ഇന്നലെ നെടുമ്പാശ്ശേരിയില്‍ ഇറക്കിയിരുന്നു. സ്പൈസ് ജെറ്റിന്റെ മറ്റൊരു വിമാനത്തില്‍ ഇവരെ യാത്രയാക്കാന്‍ സുരക്ഷാ പരിശോധന നടത്തിയപ്പോള്‍ സമദ് സ്വര്‍ണ്ണം ഉപേക്ഷിക്കാന്‍ ശ്രമിക്കവേ ആണ് പിടിയിലയാത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: