കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജന്മഭൂമി സംഘടിപ്പിക്കുന്ന അമൃതം സ്വാതന്ത്ര്യം വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന് നടക്കും. ആദ്യ ഘട്ടത്തില്‍ നിശ്ചിത മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കാണ് രണ്ടാം ഘട്ട പരീക്ഷ എഴുതാന്‍ അര്‍ഹത. ജന്മഭൂമി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ www.janmabhumi.in വഴിയാണ് പരീക്ഷ.
അര്‍ഹരായവര്‍ക്ക് പരീക്ഷ ലിങ്ക് അയച്ചിട്ടുണ്ട്. ആദ്യ പരീക്ഷയുടെ പാസ്വേര്ഡ് ഉപയോഗിച്ചുതന്നെ സൈറ്റില്‍ പ്രവേശിക്കാം.
വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ പങ്കെടുക്കാം. പരീക്ഷാ സമയം 50 മിനിറ്റാണ്. 100 ചോദ്യങ്ങള്‍. രാവിലെ 11 മുതല്‍ അടുത്ത ദിവസം രാവിലെ 11 വരെ ലിങ്ക് ഓപ്പണായിരിക്കും. പരീക്ഷാ സമയത്ത് നെറ്റ്വര്‍ക്ക് പ്രശ്നമുണ്ടായാലും ഘട്ടം ഘട്ടമായി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അവസരമുണ്ട്.
യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലുള്ളവര്‍ക്ക് പ്രത്യേകം പരീക്ഷകളാണ്. രണ്ടാംഘട്ട പരീക്ഷയ്ക്കു ശേഷം മൂന്നാം ഘട്ടത്തിന്റെ തീയതി പ്രഖ്യാപിക്കും.
ഒരു മാസമായി തുടരുന്ന അമൃതം സ്വാതന്ത്ര്യം വിജ്ഞാനോത്സവം കാമ്പയിനു സംസ്ഥാനത്തെ സ്കൂളുകളില്‍നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചത്. ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്. പ്രഗ്യാനന്ദയാണ് ജന്മഭൂമി വിജ്ഞാനോത്സവത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍.
ആകെ 25 ലക്ഷം രൂപയുടെ കാഷ് െ്രെപസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം 50,000, മൂന്നാം സമ്മാനം 25,000 ഇങ്ങനെയാണ് സമ്മാനത്തുകകള്‍.
പങ്കെടുക്കുന്നവര്‍ക്കെല്ലാം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പ്രോത്സാഹനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഏറ്റവും കൂടുതല്‍ പേരെ പങ്കെടുപ്പിക്കുന്ന സ്കൂളുകള്‍ക്കും സമ്മാനമുണ്ട്.
സ്കൂള്‍ സിലബസിനു പുറമേ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും ചോദ്യങ്ങളുടെ ഭാഗമാകും. ഡോ.സി.ഐ. ഐസക്, ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. ജി. ഗോപകുമാര്‍, ഡോ. എം.പി. അജിത്കുമാര്‍, പ്രൊഫ.പി.ജി. ഹരിദാസ് എന്നിവരടങ്ങുന്ന അക്കാദമിക് കൗണ്‍സിലും ആലപ്പുഴ എസ്ഡി കോളജ് ചരിത്ര വിഭാഗം മേധാവി ഗോപീകൃഷ്ണയുടെ സിലബസ് കമ്മിറ്റിയും അടങ്ങുന്ന വിദഗ്ധ സമിതിയുടെ നിരീക്ഷണത്തിലാണു പരീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: