കോഴിക്കോട്: വനിതാ ഹോസ്റ്റലില്‍ സമയനിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി. രാത്രി പത്ത് മണി കഴിഞ്ഞാല്‍ വനിതാ ഹോസ്റ്റല്‍ രാത്രി പത്ത് മണിക്ക് ശേഷം അടയ്ക്കുന്നതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലെ മെഡിസിന് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു.
വനിതാ ഹോസ്റ്റലില്‍ സമയനിയന്ത്രണം പാടില്ലെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം നിയന്ത്രണങ്ങള്‍ ആണധികാരത്തിന്റെ ഭാഗമാണെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി.
ഇതോടെയാണ് വനിതാ കമ്മീഷന് അധ്യക്ഷയും ഹൈക്കോടതിവിധിയ്ക്ക് അനുകൂലമായ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. “കോഴിക്കോട് മെഡിക്കല്‍ കോളെജിലെ വനിതാ ഹോസ്റ്റലില്‍ സമയനിയന്ത്രണം പാടില്ല പെണ്‍കുട്ടികള്‍ക്ക് 9.30 കഴിഞ്ഞാല്‍ പോകാന്‍ പാടില്ലെന്നും ആണ്‍കുട്ടികള്‍ക്ക് അത് ആവാം എന്നും പറയുന്നത് കടുത്ത വിവേചനമാണ്”- വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി പറയുന്നു.
ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: