പാലക്കാട്:സമൂഹമാധ്യമം ഉപയോഗിച്ച് പെണ്‍കുട്ടിയ പ്രണയക്കെണിയില്‍ വീഴ്ത്തി പിന്നീട് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഭീമനാട് വടശ്ശേരിപുരം കൊടക്കാട് തൊയ്യോട്ട് പുരയ്ക്കലില്‍ സല്‍മാനുള്‍ ഫാരിസിനെ (23) ആണ് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് പ്രണയക്കെണിയില്‍ വീഴ്ത്തി പിന്നീട് ലോഡ് ജില് കൊണ്ടുപോയി പീഡിപ്പിച്ചത്.
നവമ്പര്‍ 24നാണ് കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ കേസെടുത്തത്. സല്‍മാനുള്‍ ഫീരിസ് തന്റെ വിലാസം പോലും മറച്ചുവെച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. കേസെടുത്തെങ്കിലും ഇയാളെക്കുറിച്ച് വിവരം ലഭിക്കാതായതോടെ പൊലീസും കുഴങ്ങി. പിന്നീട് സമൂഹമാധ്യമത്തിലെ അക്കൗണ്ട് വഴിയാണ് പൂര്‍ണ്ണ വിലാസം പൊലീസ് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത് അറിഞ്ഞയുടന്‍ പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങി. ഇതിനിടെയാണ് എസ് ഐ ആര്.സുജിത്ത് കുമാര്‍, സീനിയര്‍ സിപിഒ വി.ബിജു, എം. കലാധരന്‍, സിപിഒ അബ്ദുള്‍ സത്താര്‍, പി. മണികണ്ഠദാസ്, ആര്.രഘു, സ്റ്റേറ്റ് സെപ്ഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് എ. സഹദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതി റിമാന്റഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: