ലണ്ടന്‍: ഉപയോക്താക്കളുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് അവസാനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘മെസേജ് യുവര്‍ സെല്‍ഫ് ‘ ഫീച്ചറാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതിതായി അവതരിപ്പിച്ചിക്കുകയാണ്. ഇതോടെ, സ്വന്തം അക്കൗണ്ടില്‍ തന്നെ കുറിപ്പുകള്‍ അയച്ചിടാനും റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാനും സാധിക്കുന്നതാണ്. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാല്‍ ചാറ്റ് ക്രിയേറ്റ് ഓപ്ഷനിലൂടെ സ്വന്തം നമ്പര്‍ തിരഞ്ഞെടുത്തതിനു ശേഷം മെസേജ് അയക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വയം കുറിപ്പുകള്‍ പങ്കിടാനും ആപ്പിനുള്ളിലെ മറ്റു ചാറ്റുകളില്‍ നിന്ന് മെസേജ്, മള്‍ട്ടി മീഡിയ ഫയല്‍ എന്നിവയും കൈമാറാനും സാധിക്കുന്നതാണ്.
നിലവില്‍, തിരഞ്ഞെടുത്ത ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായിട്ടുണ്ട്. വരും ആഴ്ചകളില്‍ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നതാണ്. ഇതിനായി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: