തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുന്നു. സമരം മൂലം അദാനി ഗ്രൂപ്പിനുണ്ടായ 200 കോടി രൂപയുടെ നഷ്ടം സമരക്കാരില്‍ നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യം സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും.
ഇതിന് മുന്നോടിയായാണ് ശനിയാഴ്ചത്തെ സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി കേസെടുത്തത്. നേരത്തെ നഷ്ടമായ 200 കോടി സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന് (വിസില്‍) അദാനി ഗ്രൂപ്പ് നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധം മൂലമുള്ള നഷ്ടത്തിന്റെ പണം പൊതുഖജനാവില്‍ നിന്നെടുത്തുകൊടുക്കേണ്ടെന്നാണ് വിസിലിന്റെ തീരുമാനം. പകരം അത് സമരക്കാരില്‍ നിന്നും ഈടാക്കണമെന്നും വിസില്‍ ശുപാര്‍ശ ചെയ്തു.
ഇതിനിടെ കരണ്‍ അദാനിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. പദ്ധതി നിര്‍മ്മാണം അതിവേഗം മുന്നോട്ട് കൊണ്ടുപോകാന്‍ ഈ യോഗത്തില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: