തിരുവനന്തപുരം : നിയമന കത്ത് വിവാദത്തില്‍ വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധ സമരം നടത്തിയ യുവമോര്‍ച്ച. മേയര്‍ ആര്യ രാജേന്ദ്രന് രാജിവെച്ച് ഒഴിയണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച ഉപരോധിച്ചത്.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്റെ മുന്ന് ഗേറ്റിന്റെ മുന്നിലും ഉപരോധിക്കുകയായിരുന്നു. പിന്നീട് ജീവനക്കാര്‍ എത്തിയതോടെ പോലീസ് എത്തി യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് അവരെ കോര്പ്പറേശന് അകത്തേയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച സമരം നടത്തിയത്. കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മഹിളാമോര്‍ച്ച കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ചിനെ പോലീസ് തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: