ന്യൂദല്‍ഹി: ലച്ചിത് ബര്‍ഫുകന്റെ 400ാം ജന്മവാര്ഷികത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. നാളെ രാവിലെ ന്യൂദല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അദേഹം ഭാഗമാകും.
വാഴ്ത്തപ്പെടാത്ത നായകന്മാരെ ഉചിതമായ രീതിയില്‍ ആദരിക്കുകയെന്നത് പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമമാണ്. അതിനനുസൃതമായി രാജ്യം 2022 ലച്ചിത് ബര്‍ഫുകന്റെ 400ാം ജന്മവാര്ഷിക വര്‍ഷമായി ആഘോഷിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുവാഹത്തിയില്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തിരുന്നു.
ലച്ചിത് ബര്ഫുകന് (നവംബര്‍ 24, 1622-ഏപ്രില്‍ 25, 1672) മുഗളന്മാരെ പരാജയപ്പെടുത്തുകയും ഔറംഗസേബിന്റെ കീഴിലുള്ള മുഗളന്മാരുടെ അഭിലാഷങ്ങളെ വിജയകരമായി തടയുകയും ചെയ്ത അസമിലെ അഹോം രാജ്യത്തിന്റെ റോയല്‍ ആര്‍മിയുടെ പ്രശസ്ത ജനറല്‍ ആയിരുന്നു. 1671ല്‍ നടന്ന സരാഘട്ട് യുദ്ധത്തില്‍ ലച്ചിത് ബര്‍ഫുകാന്‍ ആസാമീസ് സൈനികര്‍ക്ക് പ്രചോദനം നല്കി, . ലച്ചിത് ബര്‍ഫുകന്റെയും സൈന്യത്തിന്റെയും വീരോചിതമായ പോരാട്ടം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രചോദനാത്മകമായ ചെറുത്തുനില്‍പ്പിന്റെ സൈനിക നേട്ടമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: