തുടര്‍ച്ചയായ ഹിറ്റുകള്‍ നല്കി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന താരം വിശ്വക് സെന്‍ നായകനായി എത്തുന്ന ചിത്രമായ ദാസ് കാ ധാംകി 2023 ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നന്ദമുരി ബാലകൃഷ്ണയാണ് ചിത്രത്തിന്റെ തെലുങ്ക് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്, ഫെബ്രുവരി 17ന് ചിത്രം ലോകമെമ്പാടുമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
10,000 കോടി സമ്പാദ്യമുള്ള വ്യവസായ ഉടമയായ ഒരു ധനികനായും വെയിറ്ററായും വിശ്വക് സെന്‍ ചിത്രത്തില്‍ ഇരട്ട വേഷം ചെയ്യുന്നു. ധനികന്റെ മരണശേഷം, അവന്റെ കമ്പനിയും കുടുംബവും അപകടത്തിലാണ്. കമ്പനിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വെയിറ്ററോട് ആവശ്യപ്പെടുന്നു. പണക്കാരന് ശരിക്കും മരിച്ചോ? ആരാണ് വിശ്വകിന്റെ കമ്പനിയെയും കുടുംബത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നത്? വളരെ രസകരമായ കഥാഗതിയാണ് ചിത്രം പറയുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരു കമ്പ്ലീറ്റ് എന്റര്‍ടൈനറായാണ് സംവിധായകന് ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. കോമഡി, പ്രണയം, ആക്ഷന്‍, ത്രില്ലുകള്‍, വികാരങ്ങള്‍, എല്ലാ ചേരുവകളും ചിത്രത്തില്‍ കൃത്യമായി അടങ്ങിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പു നല്കുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം 2023 ഫെബ്രുവരിയില്‍ പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: