കൊട്ടാരക്കര: പെരുംകുളം വാര്‍ഡില്‍ കോണ്‍ഗ്രസ് നടത്തിയ സമരം നാടകമെന്ന് തെളിഞ്ഞു. റോഡിനകത്ത് അപകടാവസ്ഥയില്‍ നിന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എന്നാല്‍ ബിജെപി വാര്‍ഡ് മെമ്പര്‍മാരും കുളക്കട പഞ്ചായത്തും ആഴ്ചകള്‍ക്ക് മുമ്പെ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയും പരിഹാരത്തിനുള്ള ഫണ്ടും അനുവദിപ്പിക്കുകയും ചെയ്തതാണ്.
പഞ്ചായത്തില്‍ ഇതു സംബന്ധിച്ചു പെരുകുളം വാര്‍ഡ് മെമ്പര്‍മാരായ രഘു, അഖില എന്നിവരുടെ നേതൃത്വത്തില്‍ നിരന്തരം ഇടപെട്ട് വരുകയും ചെയ്തു. അടുത്ത ദിവസങ്ങളില്‍തന്നെ പോസ്റ്റ് മാറ്റുമെന്ന് കെഎസ്ഇബി അറിയിപ്പും നല്കി. ഇത് മനസ്സിലാക്കി വച്ചുകൊണ്ടാണ് കോണ്‍ഗ്രസ് രാപ്പകല്‍ സമരം എന്ന നാടകവുമായി രംഗത്തു വരികയായിരുന്നു.
കെഎസ്ഇബിക്ക് ബിജെപി വാര്‍ഡ് മെമ്പര്‍മാരും കുളക്കട പഞ്ചായത്തും നവംബര്‍ നാലിന് നല്കിയ അപേക്ഷയുള്പ്പടെ പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ നാടകം പൊതുജനം തിരിച്ചറിഞ്ഞു. ബിജെപി വാര്‍ഡ് മെമ്പര്‍മാരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ഇടപെടലിലാണ് പോസ്റ്റ് മാറ്റിയതെന്ന് ബിജെപി വാര്‍ഡ് മെമ്പര്‍മാരായ അഖില, രഘു എന്നിവര്‍ അറിയിച്ചു. നവംബര്‍ 4ന് കുളക്കട പഞ്ചായത്ത് പോസ്റ്റ് മാറ്റണം എന്ന ആവശ്യപ്പെട്ട് ബിജെപി വാര്‍ഡ് മെമ്പര്‍മാരുടെയും കുളക്കട പഞ്ചായത്തും കെഎസ്ഇബിക്ക് നല്കിയ അപേക്ഷയില്‍ റോഡില്‍ നില്ക്കുന്ന അപകടകരമായ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: