തിരുവനന്തപുരം: ഭഗവാന് സത്യസായി ബാബയുടെ 97ാം ജന്മദിനാഘോഷത്തിന്റെയും സമൂഹ വിവാഹത്തിന്റെയും ഉദ്ഘാടനം ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ്. എ. ലക്ഷ്മികുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, കേരള ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്. അനില്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
ട്രസ്റ്റ് ഫൗണ്ടര്‍ & എക്സി ക്യൂട്ടീവ് ഡയറക്ടര്‍ കെ. എന്‍. ആനന്ദകുമാര്‍ സ്വാഗതം പറഞ്ഞു. ചിറയിന്‍കീഴ് എം.എ.എ വി. ശശി മുഖ്യാതിഥിയായി. ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്, കേരള കെ. ജയകുമാര്‍ ഐ.എ.എസ് (റിട്ട) മുഖ്യപ്രഭാഷണം നടത്തി. എസ്.പി ഫൗണ്ടേഷന് & എസ്.പി. ആദര്‍ശ് ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. അശോകും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സുബ്ബുലക്ഷ്മിയും വിശിഷ്ടാതിഥികളായിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രസ്റ്റ് സീനിയര്‍ വൈസ് ചെയര്മാന് കെ. ഗോപകുമാരന്‍ നായര്‍ കൃതജ്ഞത അര്‍പ്പിച്ചു.
ശ്രീഹരി. എം – ആര്യ, എ.എസ്, അഖിൽജിത്ത്. എ.എസ്-സൂര്യ.എസ്, നിധിൻ. വി.ടി – അഞ്ച ലി. എം, നിതിൻ വിദ്യ. എസ്, വി. കെ – ശ്രീജ. എസ് എന്നിവരുടെ വിവാഹമാണ് ബഹു. മന്ത്രിമാരുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ സമൂഹ വിവാഹത്തിലൂടെ നടന്ന ത്. ഇന്ന് നടന്ന ഈ അഞ്ച് വിവാഹത്തോടുകൂടി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് – കേരള സമൂ ഹവിവാഹത്തിലൂടെ ഇതുവരെ 306 വിവാഹങ്ങൾ നടത്തിക്കഴിഞ്ഞു.
മകന്റെ വിവാഹത്തോടനുബന്ധിച്ച് സമൂഹ വിവാഹം സ്പോണ്സര് ചെയ്ത എസ്.പി ഫൗണ്ടേഷന് & എസ്.പി. ആദര്‍ശ് ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. അശോകിനെയും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സുബ്ബുലക്ഷ്മിയെയും വി. ശിവന്‍കുട്ടി ആദരിച്ചു. ട്രസ്റ്റിന്റെ മൊമെന്റോ നല്കി ആദരിച്ചു.
ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം എന്നിവരെ ട്രസ്റ്റിന്റെ മൊമെന്റോ നല്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആദരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുവേണ്ടി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള ആരംഭിച്ച ന്യൂറോളജി ക്ലിനിക്കില്‍ രോഗികളെ സൗജന്യമായി ചികിത്സിക്കുന്ന ന്യൂറോളജിസ്റ്റ് ഡോ. ശ്രീകുമാര്‍. ജെ, യെയും സത്യസായി ബാബയുടെ 97ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് സായിഗ്രാമത്തില്‍ 23 ദിവസം നീണ്ടുനില്‍ക്കുന്ന സായി സംഗീ തോത്സവത്തിന് നേതൃത്വം നല്കിയ നീലകണ്ഠനെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആദരിച്ചു.
എ.ചന്ദ്രബാബു (പ്രസിഡന്റ്, മുദാക്കല്‍ ഗ്രാമപഞ്ചായത്ത്), ഇടവിളാകം സുമ (പ്രസിഡന്റ്, മംഗലപുരം ഗ്രാമപഞ്ചായത്ത്), മനോജ് (കുരിക്കകം വാര്‍ഡ് മെമ്പര്‍), വേങ്ങോട് മധു (മുന്‍ പ്രസിഡന്റ്, മംഗലപുരം ഗ്രാമപഞ്ചായത്ത്), ഇളമ്പ് ഉണ്ണികൃഷ്ണന്, അഡ്വ. മുട്ടത്തറ എ. വിജയകുമാര്‍(ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍), ശ്രീകാന്ത്. പി. കൃഷ്ണന് (ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍), പ്രൊഫ. ബി. വിജയകുമാര്‍ (ഡയറക്ടര്‍, സായി ഗ്രാമം സോഷ്യല്‍ ടൂറിസം പ്രോജക്ട്), റാണ് (ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍), സി. കെ. രവി (ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍), നീലകണ്ഠന്, അബ്ദുള്‍ സഫീര്‍ (കോര്‍ഡിനേറ്റര്‍, സത്യ സായി ഐ.എ.എസ് അക്കാഡമി), ഓച്ചിറ അനില്‍, ഡോ. വി. വിജയന് (പ്രിന്‍സിപ്പാള്‍, ശ്രീ സത്യസായി ആര്‍ട്സ് & സയന്‍സ് കോളേജ് (എയ്ഡഡ്), പള്ളിപ്പുറം ജയകുമാര്‍, ബി. ജയചന്ദ്രന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: