കൊച്ചി : മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ കൊലക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചാണ് കോടതി കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കിയത്. മനപ്പൂര്‍വമായ നരഹത്യ വകുപ്പായ 304-2 അടക്കം പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് കീഴ്ക്കോടതി ഒഴിവാക്കിയത്.
ഇതോടെ അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കി എന്ന 304-എ വകുപ്പ് ആയി മാറി. ഇതോടെ അലക്ഷ്യമായി വാഹനമോടിച്ചതിനുള്ള വകുപ്പ് 279, എംവി ആക്ട് 184 എന്നീ വകുപ്പുകളില്‍ ശ്രീറാം വിചാരണ നേരിട്ടാല്‍ മതിയാകും. കൂടെയുണ്ടായിരുന്ന വഫയ്ക്കെതിരെ വകുപ്പ് 188 അഥവാ പ്രേരണക്കുറ്റം മാത്രമാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: