സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കരുത് എന്നൊരു പറച്ചിലുണ്ട്. പഠിച്ചുറപ്പിച്ചകാര്യം ആവശ്യം വരുമ്പോള്‍ മറന്നുപോകുകയും തെറ്റിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണിത്. ഇംഗ്ലീഷ് ഭരണം നിലനിന്നകാലത്തേ പറഞ്ഞുവന്നതിനാലാകണം സായിപ്പും കവാത്തും വന്നത്. നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനം എടുത്തപ്പോഴാണ് ഈ ചൊല്ല് ഓര്‍മ്മ വന്നത്, അത് ഇങ്ങനെ മാറ്റിപ്പറയാന്‍ തോന്നിയത് ‘സഭ ചേരുമ്പോള്‍ കവാത്ത് മറക്കരുത്’ എന്ന്.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും തമ്മില്‍ വാസ്തവത്തില്‍ വ്യത്യാസമില്ല. അവര്‍ ഉണ്ടെന്ന് ഭാവിക്കുന്നതേ ഉള്ളു. അവര്‍ ‘അഡ്ജസ്റ്റുമെന്റ് സമര’ത്തിലാണ്, അവര്‍ ‘അഡ്ജസ്റ്റുമെന്റ് ഭരണ’ത്തിലാണ്. അങ്ങനെ അഞ്ചുവര്‍ഷം വീതം സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിച്ചിരുന്ന രാഷ്ട്രീയ നാടകത്തിന് ഈ തവണയാണ് മാറ്റം വന്നത്. അപ്പോഴും, കോണ്‍ഗ്രസിനെ കൂടാതെ ബിജെപിയെ ചെറുക്കാനാവില്ല എന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ നിലപാട് നിലനില്ക്കുന്നു, സീതാറാം യെച്ചൂരി സിപിഎമ്മിന്റെ മാത്രമല്ല, കോണ്‍ഗ്രസിന്റെയും ജനറല്‍ സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രഖ്യാപിച്ചതും നിലനില്ക്കുന്നു.
വാസ്തവത്തില്‍ ഇവര്‍ ഇരുകൂട്ടരും തമ്മിലുള്ള ധാരണക്ക് കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ കേരളത്തിലെ പ്രായമുണ്ട്. പില്ക്കാലത്ത് സിപിഎം നേതാക്കളായവരെല്ലാം ഒരുകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. അവര്‍ കോണ്‍ഗ്രസിന്റെ നേതാക്കളായിരിക്കെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. അതിന്റെ രൂപീകരണയോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. ആരെങ്കിലും ചെയ്യുന്ന അന്തസ്സുള്ള പ്രവൃത്തിയാണോ അത്. അതും പ്രത്യയശാസ്ത്രം ഉണ്ടെന്നൊക്കെ പറയുന്ന കമ്യൂണിസ്റ്റ് സംഘടനയുടെ കാര്യംവെച്ച് നോക്കുമ്പോള്‍. അങ്ങനെ നോക്കുമ്പോള്‍ സീതാറാം യെച്ചൂരി കോണ്‍ഗ്രസിന്റെയും ജനറല്‍ സെക്രട്ടറിയാണെന്ന് പറയുമ്പോള്‍ തിരുത്തേണ്ടതില്ല. അതുകൊണ്ടാണ് സീതാറാം യെച്ചൂരിയോ പാര്‍ട്ടിയുടെ ഏതെങ്കിലും നേതാവോ ജയ്റാം രമേഷിനെ തിരുത്താഞ്ഞത്.
അതായത്, ‘1937 ല്‍ കേരളത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രൂപ്പ് രൂപംകൊണ്ടു, സഖാക്കള്‍ പി കൃഷ്ണപിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍ എന്നിവരാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ഇവര്‍ കോണ്‍ഗ്രസിനകത്തു തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്,’ എന്നു പറയുമ്പോള്‍ സ്വാതന്ത്ര്യം നേടാനെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസില്‍ അംഗങ്ങളായിരിക്കെ അവര്‍ എന്തുചെയ്യുകയായിരുന്നുവെന്നാണ് തിരിച്ചറിയേണ്ടത്. അവര്‍ക്ക് രാജ്യസ്വാതന്ത്ര്യമായിരുന്നില്ലല്ലോ പ്രധാനം.
സ്വാതന്ത്ര്യം നേടിക്കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയായ നെഹ്റുവിന് ശിങ്കിടിപാടിയാണ് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞത്. നെഹ്റുവിനെ കമ്യൂണിസ്റ്റുകള്‍ കബളിപ്പിച്ചോ, അതോ തിരിച്ചായിരുന്നോ സംഭവിച്ചത് എന്നത് ഇന്നും തര്‍ക്കവിഷയമാണ്. നെഹ്റു കമ്യൂണിസ്റ്റ് റഷ്യയില്‍നിന്നും ചൈനയില്‍നിന്നും പാഠങ്ങളും മാതൃകകളും ഉള്‍ക്കൊള്ളുന്നുവെന്ന് ധരിച്ച് കോരിത്തരിച്ചിരുന്ന സഖാക്കള്‍ക്ക്, തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നെഹ്റു, തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് ഭരണത്തെ പിരിച്ചുവിട്ട് പ്രതികരിച്ചത് അവര്‍ക്ക് ഓര്‍ക്കാപ്പുറത്തുള്ള അടിയായിരുന്നു. പക്ഷേ, കേരളത്തില്‍ ഇടവിട്ട ഭരണം കിട്ടിയ കമ്യൂണിസ്റ്റുകള്‍ ആ പിണക്കമൊക്കെ മറന്ന് ഒന്നിച്ചും ഒത്തും പോകുന്ന കാഴ്ച്ചയാണിക്കാലമത്രയും കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അവര്‍ അങ്ങനെ മാറിമാറി ഭരിച്ചു, മുടിച്ചു, കട്ടു. ഒരുത്തന് ചെയ്തത് മറ്റൊരുത്തന് വിളിച്ചുപറഞ്ഞു, പക്ഷേ, അധികാരം കിട്ടിയപ്പോള്‍ അതൊക്കെ മറന്നു. ഇത് തിരികെയും ആവര്‍ത്തിച്ചു. പണ്ട് ഒരു മുതിര്‍ന്ന പത്രപ്രവര്ത്തകന് രാഷ്ട്രീയാനുഭവം പറഞ്ഞതിങ്ങനെ: തമിഴ്നാട്ടിലെ മുഖ്യമന്ത്രിയായിരിക്കെ എം.ജി. രാമചന്ദ്രനെ കണ്ട്, അവിടെ ഒരു പദ്ധതി നടപ്പാക്കാന്‍ പോയ വ്യവസായി സംഘത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു. ‘ഡീല്‍’ ഉറപ്പിച്ച് മടങ്ങുമ്പോള്‍ എംജിആര്‍ പറഞ്ഞത്രേ: ‘ആ കരുണാനിധിയെക്കൂടിക്കണ്ടേക്കൂ, ഇല്ലെങ്കില്‍ കലഹമുണ്ടാക്കും,’ എന്ന്. അതില്‍ എത്രത്തോളം ശരിയുണ്ടെന്നറിയില്ല, പക്ഷേ ഭരണം മാറിമാറി വരുന്ന സംസ്ഥാനമായിരുന്ന തമിഴ്നാട്ടിലെയും കേരളത്തിലെയും ‘ഡീല്‍’ സമാനമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
കെ. കരുണാകരനും എ.കെ. ആന്റണിക്കും ഉള്ളിലെ കളികള്‍ എന്തായിരുന്നെങ്കിലും പുറത്ത് വീറും വാശിയും കാണിച്ച് കാണികളുടെ സ്പിരിറ്റ് നിലനിര്‍ത്താനായിരുന്നു. ഇ.കെ. നായനാര്‍ അല്‍പ്പം ഈര്‍ച്ചകുറഞ്ഞ സഖാവായി തോന്നിപ്പിച്ചിരുന്നെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ കടുത്ത സഖാവായി തുടര്‍ന്നു. പക്ഷേ കരുണാകരനെ വീഴ്ത്താന്‍, അധികാരം പിടിക്കാന്‍, കോണ്‍ഗ്രസില്‍ കിളിര്‍ത്ത ആന്റണിപക്ഷക്കാരായ അടുത്ത തലമുറ കോണ്‍ഗ്രസുകാര്‍ കമ്യൂണിസ്റ്റുകളെയും കൂട്ടുപിടിച്ചു. അവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കാന്‍ കമ്യൂണിസ്റ്റുകള്‍ മത്സരിച്ചുനിന്നു. കാരണം കോണ്‍ഗ്രസിന്റെ നാശത്തിലൂടെയേ കമ്യൂണിസ്റ്റ് വളര്‍ച്ചയ്ക്ക് ഇനി വഴിയും മേഖലയുമുള്ളുവെന്ന് അവര്‍ക്കറിയാമായിരുന്നു. അങ്ങനെ കോണ്‍ഗ്രസിനുള്ളില്‍നിന്ന് കമ്യൂണിസ്റ്റായി വളര്‍ന്നവരുടെ അടുത്ത തലമുറ കോണ്‍ഗ്രസിനുള്ളില്‍ കമ്യൂണിസ്റ്റായിത്തന്നെ കടന്നുകയറി. എന്നാല്‍, ഏതുവിധേനയും അധികാരം കിട്ടണമെന്ന കാഴ്ചപ്പാടുമാത്രമുണ്ടായിരുന്ന കോണ്‍ഗ്രസുകാര്‍ ‘ഇരിക്കുന്ന കൊമ്പ് മുറിച്ചു’കൊണ്ടേയിരുന്നു.
ഉമ്മന്‍ചാണ്ടിക്ക് കെ. കരുണാകരനെ വീഴ്ത്താന്‍ കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്നവര്‍ കൂട്ടുപിടിച്ചത് കമ്യൂണിസ്റ്റുകാരെ ആയിരുന്നു. ആ കോണ്‍ഗ്രസുകാരെപ്പോലെ കമ്യൂണിസ്റ്റുകാരിലെ ആ പുതുതലമുറയും രാഷ്ട്രീയ മുറയൊന്നുമുള്ളവരായിരുന്നില്ല. അവര്‍ അവസരം വിനിയോഗിച്ചു. അവരുടെ ആസൂത്രണ ബുദ്ധിയൊന്നും കോണ്‍ഗ്രസിലെ പുതുതലമുറയ്ക്കില്ലായിരുന്നു. അങ്ങനെ, കരുണാകരനെ വീഴ്ത്തിയും, കരുണാകരനെ പിളര്‍ത്തിയുമൊക്കെ മുന്നേറുമ്പോഴും കേരളത്തില്‍ ഭരണം മാറിമാറിത്തന്നെ മുന്നേറി. പങ്കുവെപ്പും വീതംവെപ്പും തുടര്‍ന്നു. എന്നാല്‍, അവസരം കിട്ടിയപ്പോള്‍ ആഞ്ഞടിക്കാതെ അടിമത്തത്തിലേക്ക് കുനിഞ്ഞുനിന്നുകൊടുത്ത കോണ്‍ഗ്രസിന്റെ തലയില്‍ക്കയറി ചവിട്ടിത്താഴ്ത്തികളഞ്ഞു കമ്യൂണിസ്റ്റുകള്‍ എന്നതാണ് ചരിത്രം. അത് ഇനിയും തുടര്‍ന്നാല്‍ അത് ഇപ്പോര്‍ ചേരാന്‍ പോകുന്ന നിയമസഭാ സമ്മേളനവും അബദ്ധ പാഠങ്ങള്‍ ആവര്‍ത്തിച്ചാല്‍, അമ്പേ പരാജയം എന്നേ പറയാനാവൂ.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മിനെതിരേ കിട്ടിയ മികച്ച അവസരമായിരുന്നു, സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട, ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകക്കേസ്. 51 വെട്ടുവെട്ടി, പഴയ സ്വന്തം സഖാവായിരുന്ന എതിരാളിയെ വീഴ്ത്തിയ സിപിഎം നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാമായിരുന്ന മികച്ച അവസരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, രാഷ്ട്രീയ എതിരാളികളെ ഉന്മൂലനാശനം ചെയ്യാന്‍ കിട്ടിയ സവാര്‍ണാവസരം. പക്ഷേ, സരിതയുടെ സോളാര്‍ത്തട്ടിപ്പുവിഷയവുമായി തട്ടിക്കിഴിച്ച്, ഒത്തുതീര്‍പ്പാക്കി ‘അഡ്ജസ്റ്റുമെന്റ്’ ആവര്‍ത്തിച്ച് കൈകൊടുത്തു പിരിഞ്ഞപ്പോള്‍ കമ്യൂണിസ്റ്റുകള്‍ക്ക് അവരുടെ ലക്ഷ്യം എളുപ്പമായി. ഉമ്മന്‍ചാണ്ടിയെ വരച്ചവരയില്‍നിര്‍ത്തി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ, മാത്രമല്ല, പ്രതിപക്ഷ നേതാവായ ചെന്നിത്തലയെ വരെ സിപിഎം ചട്ടംപഠിപ്പിച്ച് തോട്ടിക്ക് വഴക്കി. ബിജെപി ഇവിടെയും അധികാരത്തില്‍ വരുന്നുവെന്ന് പറഞ്ഞ് ഭയപ്പെടുത്തി കോണ്‍ഗ്രസിനെ സിപിഎമ്മിന്റെ വാലാക്കി. കേന്ദ്ര സര്‍ക്കാരിനെതിരേയും ബിജെപിക്കെതിരേയും നിയമസഭയില്‍, സമരമുഖങ്ങളില്‍ എല്ലാം സിപിഎമ്മിന്റെ പക്ഷത്തുനിര്‍ത്തി, അവരെ പ്രതിപക്ഷം പോലും അല്ലാതാക്കി. സിപിഎം കോണ്‍ഗ്രസിനെ ധൃതരാഷ്ട്രാലിംഗനത്തിലാക്കിയൊതുക്കി.
അങ്ങനെ ഭരണപക്ഷവും പ്രതിപക്ഷവുമല്ലാത്ത കോണ്‍ഗ്രസിനെ തരംകെട്ട നിലയിലാക്കി, നിര്‍വീര്യമാക്കി. ആ കോണ്‍ഗ്രസിന് അണികളിലുണ്ടായിരുന്ന വിശ്വാസം പേണ്ടായി, അവര്‍ക്ക് ആവേശം പോയി. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ, ലക്ഷദ്വീപണ്ടിലെ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാന്‍, ഇന്‍ഷുറന്‍സ് ഐപിഒയ്ക്കെതിരേ, ഇക്കോ സെന്‍സിറ്റീവ് സോണിനെതിരേ, തിരുവനന്തപണ്ടുരം വിമാനത്താവളം കൈമാറുന്നതിനെതിരേ, പുതിയ കാര്‍ഷിക നിയമത്തിനെതിരേ… അങ്ങനെ പല വിഷയത്തില്‍ ഏകകണ്ഠമായി നിയമസഭ പ്രമേയം പാസാക്കി. ബലംപണ്ടിടിച്ച് പ്രതിപക്ഷ നേതാവായ വി.ഡി. സതീശന് ശിങ്കിടിപാടി. കോണ്‍ഗ്രസ് പണ്ടാര്‍ട്ടി അങ്ങനെ കമ്യൂണിസ്റ്റുകളുടെ ‘കൊച്ചച്ച’ന്മാരായി; ‘ഏറ്റുപറച്ചില്‍ക്കാരു’മാത്രമായി. പാര്‍ട്ടിയെന്ന നിലയില്‍, പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ അസ്തിത്വം ഇല്ലാത്തവരായി.
ബിജെപിക്കെതിരേ, ആര്‍എസ്എസ്സിനെതിരേ, സംഘപരിവാറിനെതിരേ, മോദിയുടെ കേന്ദ്ര സര്‍ക്കാരിനെതിരേ എന്ന ബാനര്‍ പണ്ടിടിച്ചാണ് കോണ്‍ഗ്രസിനെ ബി ടീമാക്കി ഒതുക്കി നിര്‍ത്തിയത്. ഈ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപണ്ടാട് പരസ്യമായി പറയാനോ അണികളെ ബോധ്യപ്പെടുത്താനോ ആ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ നിയമസഭാ സമ്മേളനം ചേരുമ്പോള്‍, ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് എതിരേ നടത്താന്‍ പേണ്ടാകുന്ന നീക്കങ്ങളിലും കോണ്‍ഗ്രസിനെ സിപിഎം അവരുടെ വാലറ്റത്ത് കെട്ടിയിടും. ബാലിയുടെ വാലിന്‍ചോട്ടില്‍ കിടന്ന രാവണന്റെ അവസ്ഥയിലാകും കോണ്‍ഗ്രസ്. എന്നാലും അവര്‍ ബിജെപിയെ ചെറുക്കാന്‍, മോദിയെ തോല്‍പ്പിക്കാന്‍, ആരിഫ് ഖാനെയും മോദിയേയും കേള്‍പ്പിച്ച് പേടിപ്പിക്കാന്‍ സിപിഎമ്മിന്റെ ഇങ്ക്വിലാബ് സിന്ദാബാദ് ഏറ്റുവിളിക്കും.
ഇങ്ങനെ ഒപ്പംനിര്‍ത്താനാണ്, സീതാറാം യെച്ചൂരി കോണ്‍ഗ്രസിന്റെയും ജനറല്‍ സെക്രട്ടറിയാണെന്ന് ജയ്റാം രമേശ് പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാഞ്ഞത്. നെഹ്റുവിനെക്കുറിച്ച് കെ. സുധാരകന് നടത്തിയ പ്രസ്താവന സിപിഎം വളരെ ബോധപൂര്‍വം അത്രവലിയ വിവാദമാക്കിയത്. മുസ്ലിംലീഗിലെ എം.കെ. മുനീറിനെക്കൊണ്ട് അതിനെ ആര്‍എസ്എസ് മനസ്സുകാരന് എന്ന് വിമര്‍ശിപ്പിച്ചത്.
ഗവര്‍ണര്‍ക്കെതിരേ നിയമസഭാ സമ്മേളനം വിവാദമാക്കുന്നതുവഴി, സിപിഎം നിയമവും ചട്ടവും ലംഘിച്ച് പാര്‍ട്ടി കേഡര്‍മാര്‍ക്കനുകൂലമായി നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ ചര്‍ച്ചയാകാതെ രക്ഷപ്പെടാനാകും. അതെ, ‘സഭ കാണുമ്പോള്‍ കോണ്‍ഗ്രസ് കവാത്ത് മറക്കും’ ഒരടികൂടി കോണ്‍ഗ്രസ് പിന്നാക്കം പോകും. വാസ്തവത്തില്‍, സര്‍വകലാശാലാ ചാന്‍സലര്‍മാരെ നിയോഗിക്കുന്ന നിയമം മാറ്റാനല്ല, കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ ഒരു ആണികൂടി അടിക്കാനാണ് പിണറായി സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നതിന്റെ ഉദ്ദേശ്യം.
പിന്കുറിപ്പ്:
എന്തായിരുന്നു ഒരിടയ്ക്ക് വാശി! ഗവര്‍ണര്‍ക്ക് മറുപടിപറയാന്‍ പത്രസമ്മേളനം, പത്രക്കുറിപ്പിറക്കല്‍… ‘ഞാനാരെന്ന് തനിക്കറിയില്ല, ഞാന്‍ … ‘ എന്ന് സ്വയം പുകഴ്ത്തല്‍ മുതല്‍, തരുണികളെക്കൊണ്ട് തിരുവാതിരനൃത്തത്തിന് ‘കാരണഭൂതപ്പാട്ട്’ പാടിച്ചതുപോലെ പാണന്മാരെക്കൊണ്ട് വടക്കന്‍ പാട്ടുപാടിക്കല്‍വരെ നടത്തി. പക്ഷേ, ഗവേഷണം നടത്തിയ ഗവര്‍ണര്‍, ‘മുണ്ടുനനച്ച’ സംഭവംവരെ ശേഖരിച്ചുവെച്ചിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ എതിരാളി വാക്പയറ്റ് നിര്‍ത്തി. അങ്ങനെ എറ്റുമുട്ടിയത് തരക്കാരനോടല്ല, തരത്തില്‍ ഏറിയവനോടാണെന്ന് അറിഞ്ഞപ്പോള്‍, കിട്ടേണ്ടത് കിട്ടുമെന്നായപ്പോള്‍ അടങ്ങിയിരിക്കുകയാണ് മുഖ്യന്, എന്നാണിപ്പോള്‍ അടക്കം പറച്ചില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: